Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ വളര്‍ച്ച ബിജെപി സര്‍ക്കാര്‍ തകര്‍ക്കുന്നു: കെ. സുധാകരന്‍ എംപി

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ വളര്‍ച്ച ബിജെപി സര്‍ക്കാര്‍ തകര്‍ക്കുന്നു: കെ. സുധാകരന്‍ എംപി
  ന്യൂഡൽഹി : വിമാനത്താവളത്തിന്‍റെ വളര്‍ച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ഗുരുതരമായ അലംഭാവം ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. മെട്രോ ഇതര വിമാനത്താവളങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു പോയിന്‍റ് കോള്‍ അനുവദിക്കില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്‍റേത്.  ഈ നിലപാട് പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി തവണ ഇക്കാര്യം പാര്‍ലമെന്‍റിന്‍റേയും കേന്ദ്ര സര്‍ക്കാരിന്‍റെയും വ്യോമയാന മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയതാണ്.'പോയിന്‍റ് ഓഫ് കോള്‍' പദവി നല്‍കിയാല്‍ വിദേശ എയര്‍ലൈനുകള്‍ക്ക് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താനാകും. അതേസമയം കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്ന നിരവധി യാത്രക്കാര്‍ക്ക് തീരുമാനം ഏറെ സഹായകരമാകുമെന്നും എംപി പറഞ്ഞു. കോവിഡ് പകര്‍ച്ചവ്യാധിയുടെ കാലത്ത് ഇത്തരം വിമാനങ്ങള്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിനായിട്ടുണ്ട്. 'പോയിന്‍റ് ഓഫ് കോള്‍' പദവി ലഭിച്ചാല്‍ കൂടുതല്‍ വിമാനസര്‍വീസ് വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ നടത്താന്‍ സാധിക്കും. അതിലൂടെ സാമ്പത്തിക വരുമാനം വര്‍ധിപ്പിക്കാനും കഴിയും. വിദേശ കമ്പനികള്‍ക്ക് കോള്‍ പോയിന്‍റ് അനുവദിക്കുന്ന സാങ്കേതിത്വം ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ സാധ്യതകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുരങ്കം വെയ്ക്കുന്നതെന്നും കെ. സുധാകരന്‍ എംപി പറഞ്ഞു.

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in