Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇംഗ്‌ളീഷിലോ ഹിന്ദിയിലോ സംസാരിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം; എതിർ സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ച് ബിജെപി

ഇംഗ്‌ളീഷിലോ ഹിന്ദിയിലോ സംസാരിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം; എതിർ സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ച് ബിജെപി
  മഹാരാഷ്ട്രയിലെ മഹാവികാസ്  അഘാഡി സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ച് ബിജെപി. എന്‍സിപി സ്ഥാനാര്‍ത്ഥി നിലേഷ് ലങ്കെ -തന്നെപോലെ ഇംഗ്‌ളീഷിലോ ഹിന്ദിയിലോ സംസാരിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നായിരുന്നു ബിജെപി നേതാവിന്‍റെ പരിഹാസം. അഹമ്മദ് നഗറിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് നിലേഷ് ലങ്കെ. ഭാഷ എന്നും മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ആയുധമാണ്. ഭാഷയുടെയും പ്രാദേശിക വാദത്തിന്‍റെയും പിന്‍ബലത്തില്‍ വളര്‍ന്ന പാര്‍ട്ടികളേറെയുളള സംസ്ഥാനമാണ് മഹാരാഷ്ട്ര. എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ബഹുഭാഷ പരിജ്ഞാനമില്ലായ്മയെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആയുധമാക്കുകയാണ് അഹമ്മദ് നഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി. തന്‍റെ പാര്‍ലമെന്‍റ് പ്രസംഗം കാണിച്ചായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയുടെ വെല്ലുവിളി. തന്നെപോലെ ഇംഗ്‌ളീഷിലോ ഹിന്ദിയിലോ സംസാരിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നായിരുന്നു ബിജെപി നേതാവിന്‍റെ പരിഹാസം.  പിന്നാലെ ബിജെപി നേതാവിന്‍റെ ഭാഷാ വാദം പ്രതിപക്ഷം ഏറ്റെടുത്തു. ഭാഷയോ വിദ്യാഭ്യാസ യോഗ്യതയോ അല്ല നല്ല നേതാവിനെ സൃഷ്ടിക്കുന്നതെന്നും സാധാരണക്കാരന്‍റെ ഭാഷയറിയുന്നവനാണ് ജനപ്രതിനിധിയാവേണ്ടതെന്നും എന്‍സിപി നേതാവ് രോഹിത് പവാര്‍ തിരിച്ചടിച്ചു. ഒപ്പം പ്രധാനമന്ത്രിയെ ഉന്നം വച്ചും മറുപടിയെത്തി. വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ബിജെപിയുടെ പരമോന്നത നേതാവിനോട് ചോദിക്കരുതെന്നായിരുന്നു പരിഹാസം.    

Related articles

See all
Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in