Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡി.എന്‍.എ പരിശോധനാ ഫലം ഈ മാസം; ബിനോയ് കോടിയേരി ശബരിമലയില്‍

ഡി.എന്‍.എ പരിശോധനാ ഫലം ഈ മാസം; ബിനോയ് കോടിയേരി ശബരിമലയില്‍
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി ശബരിമല ദർശനം നടത്തി. ഇരുമുടിക്കെട്ടുമായി ശനിയാഴ്ച വൈകിട്ടാണ് ബിനോയ് ദര്‍ശനം നടത്തിയത്. ഉച്ചയോടെ ശബരിമലയിലെത്തിയ ബിനോയ് ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച് വൈകിട്ടാണ് അയ്യപ്പദർശനം നടത്തിയത്. മാളികപ്പുറത്തും ദർശനം നടത്തിയതിന് ശേഷമാണ് ബിനോയി മലയിറങ്ങിയത്. മേല്‍ശാന്തി നല്‍കിയ പ്രസാദവും സ്വീകരിച്ചായിരുന്നു മടക്കം. എട്ട് പേരടങ്ങിയ സംഘത്തോടൊപ്പമാണ് ബിനോയ് ശബരിമലയിലെത്തിയത്. ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു. ബിഹാർ സ്വദേശിനിയായ യുവതി നല്‍കിയ ലൈംഗിക പീഡനപരാതിയില്‍  ബിനോയ് കോടിയേരിയുടെ ഡി.എൻ.എ പരിശോധനാ ഫലം ഈ മാസം അവസാനം പുറത്തുവരാനിരിക്കുന്ന  പശ്ചാത്തലത്തിലാണ് ശബരിമല ദർശനം. കേസില്‍ ഉപാധികളോടെയുള്ള മുന്‍കൂര്‍ ജാമ്യത്തിലാണ് ബിനോയ് കോടിയേരി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in