Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭാരത് ജോഡോ ന്യായ് യാത്ര; 21 ആം ദിവസത്തിലേക്ക്, പര്യടനം ഝാർഖണ്ഡില്‍ തുടരുന്നു

ഭാരത് ജോഡോ ന്യായ് യാത്ര; 21 ആം ദിവസത്തിലേക്ക്, പര്യടനം ഝാർഖണ്ഡില്‍ തുടരുന്നു
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര 21 ആം ദിവസത്തിലേക്ക്. ഝാർഖണ്ഡിലേക്ക് പ്രവേശിച്ച യാത്ര 13 ജില്ലകളിലൂടെ എട്ടു ദിവസം സഞ്ചരിക്കും. മോദി സർക്കാരിനും സംഘപരിവാറിനും എതിരെ താൻ പിന്നോട്ടില്ല എന്ന് അടിവരയിടുകയാണ് രാഹുൽ ഗാന്ധിയുടെ ഓരോ പ്രസംഗങ്ങളും. പശ്ചിമബംഗാളിലൂടെ അഞ്ചു ദിവസം പൂർത്തിയാക്കിയ യാത്ര ഇന്നെലെയാണ് ഝാർഖണ്ഡിലേക്ക് പ്രവേശിച്ചത്. യാത്ര വൈകിട്ടോടുകൂടിയാണ് ഝാർഖണ്ഡിൽ പ്രവേശിച്ചത്.  20 ദിവസങ്ങൾ കൊണ്ട് ഏഴ് സംസ്ഥാനങ്ങളിലൂടെ പിന്നിട്ട യാത്രയ്ക്ക് ലഭിച്ച അതേ പിന്തുണയാണ് ഝാർഖണ്ഡിലും ലഭിച്ചത്. അതേസമയം ഝാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ ന്യായ് യാത്രയിൽ പങ്കെടുത്തു. ഇന്ത്യയിലെ സാധാരണക്കാർക്ക് വേണ്ടിയുള്ള യാത്രയാണ് ഇതെന്നും എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ പരിധിയിൽ ആക്കാനുള്ള ബിജെപി സർക്കാരിന്‍റെ അജണ്ടകൾക്കെതിരെ വലിയ വിമർശനമാണ് രാഹുൽ ഗാന്ധി ഇന്നലെയും ഉയർത്തിയത് . ബിജെപിയും സംഘപരിവാറിനും എതിരെ കൃത്യമായ രാഷ്ട്രീയം പറയുന്ന രാഹുൽ ഗാന്ധിയെ വലിയ ആരവത്തോടെയാണ് ജനക്കൂട്ടം സ്വീകരിക്കുന്നത്. ഝാർഖണ്ഡിലെ 13 ജില്ലകളിലൂടെ എട്ടു ദിവസം ന്യായ് യാത്ര സഞ്ചരിക്കും. ജനുവരി 14 ന് മണിപ്പൂരിൽ ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസം കൊണ്ട് 6713 കിലോമീറ്റർ പിന്നിട്ട് 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ സഞ്ചരിച്ച് മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in