Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഐക്യത്തിന്‍റെ പ്രതീകമായി 'ഭാരത് ജോഡോ സേതു'; രാജസ്ഥാനിലെ പുതിയ എലിവേറ്റഡ് റോഡ് ഉദ്ഘാടനം ചെയ്തു

ഐക്യത്തിന്‍റെ പ്രതീകമായി 'ഭാരത് ജോഡോ സേതു'; രാജസ്ഥാനിലെ പുതിയ എലിവേറ്റഡ് റോഡ് ഉദ്ഘാടനം ചെയ്തു
  ജയ്പുര്‍: രാജസ്ഥാനിലെ ജയ്പൂർ നഗരത്തില്‍ പുതുതായി പൂർത്തിയാക്കിയ റോഡ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. 2.8 കിലോമീറ്റര്‍ നീളമുള്ള എലിവേറ്റഡ് റോഡിന് 'ഭാരത് ജോഡോ സേതു' എന്ന് പേര് നല്‍കി.  250 കോടി ചെലവഴിച്ചാണ് എലിവേറ്റഡ് റോഡ് നിർമ്മിച്ചത്. ഭാരത് ജോഡോ യാത്ര ഉയർത്തിപ്പിടിക്കുന്ന ഐക്യത്തിന്‍റെ സന്ദേശമാണ് റോഡിന് ഈ പേര് നല്‍കിയതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. പാതയുടെ ഇരുവശങ്ങളിലെയും വിളക്ക് തൂണുകള്‍ ത്രിവർണ്ണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. "സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും അഖണ്ഡതയുടെയും സന്ദേശവുമായി ത്രിവർണ പ്രകാശം ചൊരിയുന്ന ഈ പാത ഇന്ത്യയുടെ ഐക്യത്തിന്‍റെയും വികസനത്തിന്‍റെയും പ്രതീകമാണ്" - അശോക് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു. അംബേദ്ക്കര്‍ സര്‍ക്കിളിനും അജ്മീര്‍ റോഡിനും ഇടയിലുള്ള ഗതാഗതം പുതിയ എലിവേറ്റഡ് റോഡിന്‍റെ വരവോടെ കൂടുതല്‍ സുഗമമാകും. ഇതിനൊപ്പം ജയ്പൂരില്‍ പുതിയ ആറ് പദ്ധതികള്‍ക്ക് കൂടി മുഖ്യമന്ത്രി തറക്കല്ലിട്ടു.   https://twitter.com/ashokgehlot51/status/1578035919101505536?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1578035919101505536%7Ctwgr%5Ed23181324dbde1364d28ee1e5c82d9ab08f31aa7%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2F250-crore-elevated-road-bharat-jodo-setu-inaugurated-in-jaipur-1.7936506  

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in