Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി; മുൻ മന്ത്രിയും ബലേന്ദു ശുക്ല കോൺഗ്രസിൽ ചേർന്നു

മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി; മുൻ മന്ത്രിയും ബലേന്ദു ശുക്ല കോൺഗ്രസിൽ ചേർന്നു
ജ്യോതിരാദിത്യസിന്ധ്യ എത്തിയതിന് പിന്നാലെയുള്ള പൊട്ടിത്തെറി മധ്യപ്രദേശ് ബിജെപിയിൽ തുടരുന്നു. മുൻ മന്ത്രിയും ബിജെപി നേതാവുമായ ബലേന്ദു ശുക്ല കോൺഗ്രസിൽ ചേർന്നു. ബിജെപിയിൽ നിന്ന് കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് എത്തും എന്നാണ് കണക്കുകൂട്ടൽ. ബിജെപിയിലെ പൊട്ടിത്തെറി വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് അനുകൂലമാകും എന്നാണ് വിലയിരുത്തൽ. കോൺഗ്രസ് വിട്ട് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നതിന് പിന്നാലെ വൻ പൊട്ടിത്തെറിയാണ് മധ്യപ്രദേശ് ബിജെപിയിൽ ഉണ്ടാകുന്നത്. പല നേതാക്കളും ബിജെപി വിടുമെന്ന വാർത്തകൾ പുറത്തുവരുന്നതിന് പിന്നാലെയാണ് മുൻ മന്ത്രികൂടിയായ ബലേന്ദ ശുക്ല കോൺഗ്രസിൽ ചേർന്നത്. ജ്യാതിരാദിത്യ സിന്ധ്യയുമായുള്ള അഭിപ്രായ വ്യത്യാസമാണ് ശുക്ലയെ ബിജെപി വിടാൻ പ്രേരിപ്പിച്ചത്. കോൺഗ്രസിൽ ആയിരുന്ന ശുക്ല 2009ലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ സാന്നിദ്ധ്യത്തിൽ ആയിരുന്നു ബലേന്ദ ശുക്ലയുടെ കോൺഗ്രസ് പ്രവേശം. ശുക്ല സ്വന്തം കുടുംബത്തിലേയ്ക്ക് മടങ്ങി എത്തിയെന്ന് കമൽനാഥ് പറഞ്ഞു. 24 മണ്ഡലങ്ങളിലേയ്ക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ശുഭപ്രതീക്ഷ നൽകുന്നതാണ് ബിജെപിയിൽ നിന്നുള്ള നേതാക്കളുടെ മടങ്ങിവരവ്. മുൻ എംപിയും ബിജെപി നേതാവുമായ പ്രേംചന്ദ് ഗുഡ്ഡുവും മകൻ അജിത് ബൗരാസിയും നേരെത്തെ ബിജെപി വിട്ടു കോൺഗ്രസിൽ ചേർന്നിരുന്നു. നിലവിലെ തർക്കത്തിൽ കൂടുതൽ നേതാക്കൾ കോൺഗ്രസിലേയ്ക്ക് എത്തുമെന്നാണ് വിലയിരുത്തൽ.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in