Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ സി.ബി.ഐ മുന്നോട്ടുവെച്ച വാദങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ബെഞ്ച് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. സി.ബി.ഐയുടെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DySP) റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് വീണ്ടും അന്വേഷിക്കണം. ബാലഭാസ്കറിന്റെ മാതാപിതാക്കൾ ഉന്നയിച്ച സംശയങ്ങളും ദുരൂഹതകളും പുതിയ അന്വേഷണസംഘം കൃത്യമായി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

നേരത്തെ നടന്ന അന്വേഷണങ്ങൾ തൃപ്തികരമല്ലെന്നും തങ്ങൾ ഉന്നയിച്ച സംശയങ്ങളിൽ വ്യക്തമായ അന്വേഷണം നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് കോടതി നടപടി. സി.ബി.ഐ ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ അന്വേഷിച്ച കേസ്

സാധാരണ വാഹനാപകടം മാത്രമാണെന്ന് ചൂണ്ടിക്കാട്ടി മുൻപ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വാഹനം ഓടിച്ച അർജ്ജുനെ മാത്രമാണ് കേസിൽ പ്രതി ചേർത്തിരുന്നത്. എന്നാൽ, ഇത് ആസൂത്രിതമായ കൊലപാതകമാണെന്നാണ് മാതാപിതാക്കളുടെ പ്രധാന ആരോപണം.

ബാലഭാസ്കറുമായി അടുത്ത ബന്ധമുണ്ടായിരുന്ന മാനേജർമാരും സഹായികളും പിന്നീട് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായത് മരണത്തിൽ കൂടുതൽ ദുരൂഹത സൃഷ്ടിച്ചിരുന്നു. ബാലഭാസ്‌ക്കർ അറിയാതെ അദ്ദേഹത്തിന്റെ വാഹനത്തിൽ സ്വർണ്ണക്കടത്ത് നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ മുൻപ് കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്ന് മാതാപിതാക്കൾ കോടതിയെ അറിയിച്ചു.

2018 സെപ്റ്റംബർ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ചായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ രണ്ട് വയസ്സുള്ള മകൾ തേജസ്വിനി മകൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കർ 2018 ഒക്ടോബർ 2-നാണ് അന്തരിച്ചത്.

Related articles

See all
Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Save your stories

Sign in