Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ത്യ- ചൈന അതിർത്തി സംഘർഷം; 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; സൈന്യത്തിന്‍റെ ഔദ്യോഗിക സ്ഥിരീകരണം

ഇന്ത്യ- ചൈന അതിർത്തി സംഘർഷം; 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; സൈന്യത്തിന്‍റെ ഔദ്യോഗിക സ്ഥിരീകരണം
ദില്ലി: ഇന്ത്യ ചൈന അതിർത്തിയിൽ നടന്ന സംഘർഷത്തിൽ കൂടുതൽ സൈനികർക്ക് വീരമൃത്യു. 20 സൈനികർ വീരമൃത്യു വരിച്ചതായി സൈന്യത്തിന്‍റെ ഔദ്യോഗിക സ്ഥിരീകരണം. കൂടുതൽ സൈനികർക്ക് വീരമൃത്യു സംശയിക്കുന്നതായും മരണസംഖ്യ ഉയർന്നേക്കാമെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസിയായ എഎൻഐയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. 100ൽ അധികം സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇത്ര വലിയ അക്രമം ഉണ്ടായിട്ടും വിഷയത്തിൽ കൃത്യമായ വിശദീകരണം നൽകാൻ പോലും ഇതുവരെയും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ചൈനീസ് സൈനികരിൽ 43 പേരെങ്കിലും മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ലഡാക്കിലെ ഗാൽവാൻ താഴ്‍വരയിൽ നടന്ന ചൈനീസ് പ്രകോപനത്തിൽ മൂന്ന് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇക്കാര്യം കരസേന ഔദ്യോഗികമായി പുറത്തുവിടുകയും ചെയ്തിരുന്നു. വിജയവാഡ സ്വദേശി കേണൽ സന്തോഷ് ബാബു, തമിഴ്നാട് തിരുവണ്ടനൈ സ്വദേശി ഹവിൽദാർ പളനി, ജാർഖണ്ഡ് സാഹിബ് ഗഞ്ജ് സ്വദേശി കുന്ദഎൻ കുമാർ ഓഝ എന്നിവരാണ് വീരമൃത്യു വരിച്ചത്. സൈനികതല ചർച്ചകളും മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ചർച്ചകളും പുരോഗമിക്കവെയാണ് പുതിയ വിവരം പുറത്തുവരുന്നത്.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in