Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

INDIAN KAYAKING TEAM| ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ കയാക്കിംഗ് ടീം ചൈനയില്‍

INDIAN KAYAKING TEAM| ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ കയാക്കിംഗ് ടീം ചൈനയില്‍
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ കയാക്കിംഗ് ടീം ചൈനയില്‍. അഡ്വക്കേറ്റ് അനില്‍ ബോസിന്റെ നേതൃത്വത്തില്‍ 26 അംഗ സംഘമാണ് ചൈനയിലെത്തിയത്. ബെയ്ജിങ്ങാണ് മത്സരവേദി. ജൂണ്‍ 13, 14, 15 തീയതികളിലാണ് ഇന്ത്യന്‍ ടീം പങ്കെടുക്കുന്ന മത്സരങ്ങള്‍ നടക്കുന്നത്. ജലകായിക മത്സരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സലാലം മത്സരത്തിലാണ് ഇന്ത്യന്‍ ടീം പങ്കെടുക്കുന്നത്. ഇന്ത്യന്‍ കയാക്കിംഗ് ആന്‍ഡ് കനോയിംഗ് അസോസിയേഷനും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്നാണ് മികവുറ്റ ടീമിനെ തിരഞ്ഞെടുത്തിട്ടുള്ളത. നല്ല പോരാട്ടം കാഴ്ചവെക്കാന്‍ കഴിയമെന്ന് പ്രതീക്ഷിക്കുന്നതായി ടീം മാനേജര്‍ അഡ്വ അനില്‍ ബോസ് അറിയിച്ചു. അതേ സമയം ജലകായിക താരങ്ങളെ നയിക്കാന്‍ ചുമതല ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അഡ്വ അനില്‍ ബോസ്. കായികരംഗത്ത് പുതിയ ഒരു ഉത്തരവാദിത്വം ലഭ്യമായിരിക്കുന്നുവെന്നും പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പല വിദേശ രാജ്യങ്ങളില്‍ പോയിട്ടുണ്ടെങ്കിലും ഇത് ഒരു പുതിയ നിയോഗമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളുമുണ്ടാകണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

പരമ്പര പിടിക്കാന്‍ ഇന്ത്യയും വിന്‍ഡീസും; മൂന്നാം ടി20 മത്സരം ഇന്ന്

Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Save your stories

Sign in