Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അരവിന്ദ് കെജ്‌രിവാള്‍ രാജിവെക്കില്ല; ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കും

അരവിന്ദ് കെജ്‌രിവാള്‍ രാജിവെക്കില്ല; ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കും
ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനവും എഎപി ദേശീയ കൺവീനര്‍ സ്ഥാനവും രാജിവെക്കില്ല. ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുമെന്നും ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും നൽകുമെന്നുമാണ് ലഭിക്കുന്ന വിവരം. ഇ ഡി കേസും നടപടിയും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എഎപി ശ്രമം. മദ്യനയ അഴിമതി കേസിൽ കെജ്‌രിവാള്നെ ഇന്നലെയാണ് ഇ ഡി കസ്റ്റഡിയില്‍ കോടതി വിട്ടത്.  അരവിന്ദ് കെജ്രിവാളിന്‍റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കാനാണ് എഎപിയുടെ തീരുമാനം. അതേസമയം മദ്യനയ അഴിമതി കേസിൽ കെ കവിത - അരവിന്ദ് കെജ്‌രിവാള്‍ ഡീലിന് ഇഡി തെളിവ് നിരത്തുന്നു. കെ കവിതയും മഗുണ്ട റെഡ്ഡിയും പണം നല്‍കി. കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കെജ്‌രിവാള്‍ പറഞ്ഞതായി മഗുണ്ട റെഡ്ഡിയുടെ മൊഴി ഇഡി കോടതിയിൽ ഹാജരാക്കി. കെജ്‌രിവാളിന്  നല്‍കാന്‍ കവിത 50 കോടി ആവശ്യപ്പെട്ടുവെന്നും പറയുന്നു. അതേസമയം പ്രധാനമന്ത്രിയുടെ വസതിയിലേക്ക്  26 ന് മാർച്ച് നടത്താൻ എഎപി തീരുമാനിച്ചു. ബിജെപി ഓഫീസുകളിലേക്ക് മാർച്ച് , ദേശീയ പാതാ ഉപരോധം , ED ഓഫീസ് മാർച്ച് എന്നിങ്ങനെ വിവിധ പ്രതിഷേധ പരിപാടികൾക്ക് എഎപി ആഹ്വാനം ചെയ്തിട്ടുണ്ട്.  

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in