Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'അങ്ങനെ വിരട്ടിയാല്‍ വിരളുന്ന ആളല്ല കെ സുധാകരന്‍, വിരളുന്ന പാർട്ടിയല്ല കോണ്‍ഗ്രസ്'; കെ.സി വേണുഗോപാല്‍ എംപി

'അങ്ങനെ വിരട്ടിയാല്‍ വിരളുന്ന ആളല്ല കെ സുധാകരന്‍, വിരളുന്ന പാർട്ടിയല്ല കോണ്‍ഗ്രസ്'; കെ.സി വേണുഗോപാല്‍ എംപി
  ന്യൂഡല്‍ഹി: അധികാരമുള്ളതുകൊണ്ട് വിരട്ടാം എന്നുള്ള വ്യാമോഹം വേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. വിവിധ ആരോപണങ്ങളില്‍ പ്രതിരോധത്തിലായ കേരള സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും മുഖം രക്ഷിക്കാനുള്ള അടവാണിത്. രാഷ്ട്രീയമായി എതിർക്കുന്ന പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ പെടുത്തിയും അറസ്റ്റ് ചെയ്തും ഭീഷണിപ്പെടുത്തിയും അവരുടെ വായടക്കാം എന്നുള്ള വ്യാമോഹത്തിന്‍റെ പുറത്ത് സർക്കാർ ചെയ്ത അധര വ്യായാമം മാത്രമാണ് കെപിസിസി പ്രസിഡന്‍റിന്‍റെ അറസ്റ്റെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. "അങ്ങനെ വിരട്ടിയാല്‍ വിരളുന്ന ആളല്ല കെ സുധാകരന്‍, വിരളുന്ന പാർട്ടിയല്ല കോണ്‍ഗ്രസ്. സിപിഎം ഇത് മനസിലാക്കിയിട്ടില്ലെങ്കില്‍ മനസിലാക്കാന്‍ പോകുന്നതേയുള്ളൂ. ജനങ്ങളാല്‍ വെറുക്കപ്പെട്ട സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള അടവാണ് കള്ളക്കഥകള്‍ കെട്ടിച്ചമച്ചുള്ള അറസ്റ്റ്. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന രീതിയാണ് സിപിഎമ്മിന്‍റേത്. നിങ്ങളുടെ പ്രതികാര രാഷ്ട്രീയം നിങ്ങളുടെ നാശത്തിനാണ്" - കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in