Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

'ആരോമലിന്‍റെ ആദ്യത്തെ പ്രണയം' പൂർത്തിയായി; സംവിധാനം മുബീന്‍ റൗഫ്

'ആരോമലിന്‍റെ ആദ്യത്തെ പ്രണയം' പൂർത്തിയായി; സംവിധാനം മുബീന്‍ റൗഫ്
  ശ്രദ്ധേയങ്ങളായ നിരവധി പരസ്യചിത്രങ്ങളിലൂടെ പേരെടുത്ത മുബീൻ റൗഫ് (Mubeen Rouf) സംവിധാനം ചെയ്യുന്ന "ആരോമലിന്‍റെ ആദ്യത്തെ പ്രണയം" ചിത്രീകരണം പൂർത്തിയായി. ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ചേഴ്സിന്‍റെ ബാനറിലൊരുക്കിയ ചിത്രം, നാട്ടിൻപുറത്തുകാരനായ ചെറുപ്പക്കാരൻ ആരോമലിന്‍റെ ജീവിതത്തിലെ രസകരമായ പ്രണയവിശേഷങ്ങളാണ് ചർച്ച ചെയ്യുന്നത്. ആരോമലിനെ അവതരിപ്പിക്കുന്നത് കന്നട സിനിമയിലെ ശ്രദ്ധേയനായ സിദ്ദിഖ് സാമനാണ്. സിദ്ദിഖിന്‍റെ ആദ്യ മലയാള ചിത്രമാണിത്. അമാന ശ്രീനിയാണ് നായികയാകുന്നത്. കൂടാതെ സലിംകുമാർ, വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ, റിഷി സുരേഷ്, റമീസ് കെ , ശിവപ്രസാദ്, മെൽബിൻ, രവി എന്നിവരും വേഷമിടുന്നു. ബാനർ - ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ചേഴ്സ്, സംവിധാനം - മുബീൻ റൗഫ്, ഛായാഗ്രഹണം - എൽദോ ഐസക്ക്, കഥ, തിരക്കഥ, സംഭാഷണം - മിർഷാദ് കയ്പമംഗലം, എഡിറ്റിംഗ്, കളറിസ്റ്റ് - അമരിഷ് നൗഷാദ്, ഗാനരചന - രശ്മി സുശീൽ, മിർഷാദ് കയ്പമംഗലം, അനൂപ് ജി, സംഗീതം - ചാൾസ് സൈമൺ, ശ്രീകാന്ത് ശങ്കരനാരായണൻ , ആലാപനം - കെ.എസ് ഹരിശങ്കർ, ഹിഷാം അബ്ദുൾ വഹാബ്, അരവിന്ദ് വേണുഗോപാൽ, സച്ചിൻരാജ്, വിനോദ് കോവൂർ, ക്രിയേറ്റീവ് ഡയറക്ടർ - അമരിഷ് നൗഷാദ്, പ്രൊഡക്ഷൻ കൺട്രോളർ - റിയാസ് വയനാട്, പശ്ചാത്തലസംഗീതം - ശ്രീകാന്ത് ശങ്കരനാരായണൻ , കല-സിദ്ദിഖ് അഹമ്മദ്, ചമയം - ഷിജുമോൻ , കോസ്‌റ്റ്യൂം - ദേവകുമാർ എസ്, കാസ്റ്റിംഗ് ഡയറക്ടർ - റമീസ് കെ, ത്രിൽസ് - സജീർഖാൻ, മരയ്ക്കാർ, കൊറിയോഗ്രാഫി - സാകേഷ് സുരേന്ദ്രൻ, സംവിധാന സഹായികൾ - സൂര്യൻ, അലൻ വർഗീസ്, അനു എസ് പ്രസാദ്, ലൊക്കേഷൻ മാനേജർ - അനന്തകൃഷ്ണൻ, സ്‌റ്റുഡിയോ - ഫ്യൂച്ചർ വർക്ക്സ് മീഡിയ ഫാക്ടറി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - മുഹമ്മദ് ഫയസ്, അശ്വിൻ മോട്ടി, ഡിസൈൻസ് - അർജുൻ സി രാജ്, മീഡിയ ഫാക്ടറി, സ്റ്റിൽസ് - ബെൻസൻ ബെന്നി, പിആർഒ - അജയ് തുണ്ടത്തിൽ.  

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in