Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആന്റോ അഗസ്റ്റിന്റെ വാദങ്ങള്‍ പൊളിയുന്നു; നാലുനില മന്ദിരം 'അനധികൃതം'; വാഴവറ്റയിലെ കൂറ്റന്‍ ബംഗ്ലാവ് നിര്‍മിച്ചത് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി എന്ന് എക്‌സൈസ്

ആന്റോ അഗസ്റ്റിന്റെ വാദങ്ങള്‍ പൊളിയുന്നു;  നാലുനില മന്ദിരം 'അനധികൃതം'; വാഴവറ്റയിലെ കൂറ്റന്‍ ബംഗ്ലാവ് നിര്‍മിച്ചത് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി എന്ന് എക്‌സൈസ്

റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ നാലു നില കൂറ്റൻ വീട് നിർമിച്ചിരിക്കുന്നത് ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണെന്ന് എക്സൈസ് സംഘം കണ്ടെത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചാണ് ഈ കെട്ടിട നിർമാണം നടത്തിയിട്ടുള്ളത്. നിർമാണത്തിലെ ഗുരുതരമായ നിയമലംഘനങ്ങൾ മുൻനിർത്തി മുട്ടിൽ പഞ്ചായത്ത് ഈ കെട്ടിടത്തിന് നേരത്തെ തന്നെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.

അനധികൃത മദ്യകേസിലെ ചോദ്യം ചെയ്യലിലും കോടതി നടപടികൾക്കിടയിലും കെട്ടിടം തന്റെ പേരിലല്ലെന്നും ഭാര്യമാതാവ് ലില്ലി ജോസിന്റെ പേരിലാണെന്നുമായിരുന്നു ആന്റോ അഗസ്റ്റിൻ പ്രധാനമായും വാദിച്ചിരുന്നത്. എന്നാൽ, തണ്ടപ്പേർ രേഖകൾ പരിശോധിച്ച എക്സൈസ് സംഘം വീടിന്റെ യഥാർത്ഥ ഉടമസ്ഥൻ ആന്റോ അഗസ്റ്റിൻ തന്നെയാണെന്ന് സ്ഥിരീകരിച്ചു. പഞ്ചായത്ത് മുൻപ് നൽകിയ സ്റ്റോപ്പ് മെമ്മോയിലെ വിലാസവും ആന്റോ അഗസ്റ്റിന്റെ പേരിൽ തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വീടിന്റെ നിർമാണം പൂർത്തിയായ ശേഷം ഇത് ഒരു ഹോംസ്റ്റേയാക്കി മാറ്റുന്നതിനായി ആന്റോ അഗസ്റ്റിൻ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നെങ്കിലും, നിർമാണത്തിലെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി മുട്ടിൽ പഞ്ചായത്ത് ഈ അപേക്ഷ തള്ളുകയായിരുന്നു. നിലവിൽ അനധികൃത മദ്യക്കേസുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ആന്റോ ഉയർത്തിയ പ്രതിരോധ വാദങ്ങളെല്ലാം അട്ടിമറിക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ ഈ പുതിയ കണ്ടെത്തലുകൾ.

Related articles

See all
Popular News

'അദ്ദേഹം എന്നെ മകളെന്നു വിളിച്ചു, ഞാന്‍ മലയാളി അച്ഛന്‍ എന്നും': ചെറുവയല്‍ രാമന്റെ വേര്‍പാട...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Popular News

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധി...

Popular News

നെല്ലച്ഛന്‍' ചെറുവയല്‍ രാമന്‍ അന്തരിച്ചു; വിടവാങ്ങിയത് കാര്‍ഷിക പൈതൃകം കാത്ത പത്മശ്രീ ജേതാ...

Save your stories

Sign in