Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സവര്‍ക്കറെ 'വീരനാ'ക്കാന്‍ അമിത് ഷാ; നുണകൊണ്ട് ചരിത്രം മാറ്റിയെഴുതണമെന്നും ആവശ്യം

സവര്‍ക്കറെ 'വീരനാ'ക്കാന്‍ അമിത് ഷാ; നുണകൊണ്ട് ചരിത്രം മാറ്റിയെഴുതണമെന്നും ആവശ്യം
Amit-Shah വികസനങ്ങളോ നേട്ടങ്ങളോ പുറത്തുപറയാനില്ലാത്ത കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഹൈന്ദവ വോട്ടിനുവേണ്ടി സവര്‍ക്കറെയാണ് ഇത്തവണ കൂട്ടുപിടിച്ചിരിക്കുന്നത്. ഗാന്ധി വധത്തില്‍ അഞ്ചാമത്തെ പ്രതിയാണ് വിനായക് സവര്‍ക്കര്‍, അതിന് മുമ്പ് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കി സ്വാതന്ത്ര സമരത്തെ വഞ്ചിച്ച സവര്‍ക്കറിന് പുതിയൊരു ഭാഷ്യം ചമയ്ക്കാനുള്ള വേദിയായാണ് മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണ വേദികളെ അമിത് ഷായും കൂട്ടരും കാണുന്നത്. സവര്‍ക്കരിന് ഭാരതരത്‌ന നല്‍കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ കേന്ദ്രം. ചരിത്രം മാറ്റിയെഴുതണമെന്നും അമിത് ഷാ ആവശ്യപ്പെടുന്നു. സവർക്കർക്ക് ഭാരതരത്ന നൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് കഴിഞ്ഞ ദിവസം ബിജെപി മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞതിന് പിന്നാലെയാണ് വിവാദം ഉയര്‍ത്തി അമിത് ഷായുടെ പ്രസംഗം. വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാനുള്ള ബിജെപി നീക്കത്തില്‍ എതിര്‍പ്പറിയിച്ച് ദിഗ് വിജയ് സിംഗ്. മഹാത്മാഗാന്ധി വധത്തിലെ ഗൂഢാലോചനയില്‍ സവര്‍ക്കര്‍ക്ക് പങ്കുണ്ടായിരുന്നുവെന്ന കാര്യം ബിജെപി മറക്കരുതെന്നും, അദ്ദേഹത്തിനെതിരെ മുമ്പ് കേസെടുത്തിരുന്നുവെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. സവര്‍ക്കറുടെ ജീവിതത്തില്‍ രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യത്തേത് അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതാണ്. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് അദ്ദേഹം തിരിച്ചുവന്നു. ഗാന്ധി വധത്തില്‍ സവര്‍ക്കര്‍ പങ്കുണ്ടെന്ന കാര്യം പകല്‍ പോലെ വ്യക്തമാണെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in