Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘ബംഗാളില്‍ ഇടതുമുന്നണി ഭരണമായിരുന്നു ഭേദം’; സിപിഎമ്മിനെ തലോടി അമിത് ഷാ

‘ബംഗാളില്‍ ഇടതുമുന്നണി ഭരണമായിരുന്നു ഭേദം’; സിപിഎമ്മിനെ തലോടി അമിത് ഷാ
  കൊൽക്കത്ത: സിപിഎമ്മിനെ തലോടിയും മമതാ ബാനർജി സർക്കാരിനെ വിമർശിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണമായിരുന്നു ഭേദമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. ബിജെപിയുടെ സാമൂഹ്യമാധ്യമ, ഐടി വിഭാഗത്തിലെ പ്രവർത്തകർക്കു വേണ്ടിയുള്ള യോഗത്തിലായിരുന്നു അമിത് ഷായുടെ പരാമർശം. സിപിഎം-ബിജെപി ബാന്ധവം സജീവ ചർച്ചയാകുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമർശമെന്നതാണ് ശ്രദ്ധേയം. മമതാ ബാനർജിയുടെ നേതൃത്വത്തേക്കാൾ പശ്ചിമ ബംഗാളിലെ സിപിഎം ഭരണത്തിനാണ് അമിത് ഷാ മുൻഗണന നൽകിയത്. അനധികൃത കുടിയേറ്റം, പശുക്കടത്ത് തുടങ്ങിയ പ്രശ്‌നങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ അഭിപ്രായപ്രകടനം. 'ദീദിയുടെ ഭരണവുമായി താരതമ്യപ്പെടുത്തുമ്പോൾ, ബംഗാളിലെ കമ്യൂണിസ്റ്റ് ഭരണം കൂടുതൽ അനുകൂലമായിരുന്നുവെന്ന് ജനങ്ങൾ വിശ്വസിക്കുന്നു' - 1977 മുതൽ 2011 വരെ പശ്ചിമ ബംഗാളിൽ സിപിഎമ്മിന്‍റെ 34 വർഷത്തെ ഭരണത്തെ സൂചിപ്പിച്ചുകൊണ്ട് അമിത് ഷാ അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് തടയാൻ ആർക്കും കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in