Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അല്‍ക ലാംബ കോണ്‍ഗ്രസില്‍ ചേര്‍ന്നു

അല്‍ക ലാംബ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച അല്‍ക ലാംബ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഏറെ നാളുകളായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായും എഎപി നേതൃത്വവുമായി ഭിന്നതയിലായിരുന്ന അല്‍ക ലോക്‌സഭാ തെഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. 2004 ന് മുമ്പ് കോണ്‍ഗ്രസില്‍ സജീവമായിരുന്നു അല്‍ക. എന്‍.എസ്‌.യു.ഐ ദേശീയ പ്രസിഡന്റ്, ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് (1995), ഡിപിസിസി ജനറല്‍ സെക്രട്ടറി, എഐസിസി സെക്രട്ടറി, ദേശീയ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ അല്‍ക നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലാത്ത പാര്‍ട്ടിയാണ് എ.എ.പിയെന്നും  തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച നേതൃത്വത്തോട് നന്ദിയുണ്ടെന്നും അല്‍കാ ലാംബ പ്രതികരിച്ചു. എ.എ.പിയില്‍ ഏകാധിപത്യഭരണമാണെന്നും കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുണ്ടെന്നും അല്‍കാലാംബ പറഞ്ഞു.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in