Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആരോഗ്യ ഐഡി: കേന്ദ്രം ഭരണഘടന ലംഘിക്കുന്നു; നടപടി പൗരാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം: എ.കെ ആന്‍റണി

ആരോഗ്യ ഐഡി: കേന്ദ്രം ഭരണഘടന ലംഘിക്കുന്നു; നടപടി പൗരാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം: എ.കെ ആന്‍റണി
  ന്യൂഡല്‍ഹി: ആരോഗ്യ ഐഡി വിവരശേഖരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഭരണഘടന ലംഘിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം എ.കെ ആന്‍റണി. പൗരാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണിത്. കേന്ദ്ര നീക്കത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും എ.കെ ആന്‍റണി  ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു. അതേസമയം ആരോഗ്യ ഐ.ഡിയുടെ പേരില്‍ രാജ്യത്തെ പൗരന്മാരുടെ ജാതിയും മതവും ചോദിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. പുതിയ ആരോഗ്യ ഐഡിയുടെ പേരിലുള്ള വിവരശേഖരണത്തിന് വേണ്ടിയാണ് വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുന്നത്. ജാതിക്കും മതത്തിനും പുറമെ വ്യക്തികളുടെ ലൈംഗിക താത്പര്യം, രാഷ്ട്രീയ ആഭിമുഖ്യം, സാമ്പത്തിക നില തുടങ്ങിയ വിവരങ്ങളും ശേഖരിക്കണമെന്ന് കരട് ആരോഗ്യ നയത്തിൽ പറയുന്നു. വ്യക്തിയുടെ ലൈംഗിക ജീവിതം എങ്ങനെയാണ്, ലൈംഗിക ആഭിമുഖ്യം എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളും ഇതിൽപ്പെടുന്നു. ഇതിന് പുറമെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങളടക്കം സാമ്പത്തിക നിലയും അറിയിക്കണമെന്നും നിർദേശമുണ്ട്.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in