Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Air India plane crash| അഹമ്മദബാദ് ദുരന്തത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം; ലണ്ടനില്‍ നഴ്‌സ് ജോലി രാജിവയ്ക്കാനായി പോകുന്നതിനിടെ പത്തനംതിട്ട സ്വദേശി അപകടത്തില്‍ പെട്ടു

Air India plane crash| അഹമ്മദബാദ് ദുരന്തത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം; ലണ്ടനില്‍ നഴ്‌സ് ജോലി രാജിവയ്ക്കാനായി പോകുന്നതിനിടെ പത്തനംതിട്ട സ്വദേശി അപകടത്തില്‍ പെട്ടു
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഒരു മലയാളി യുവതിക്ക് ദാരുണാന്ത്യം. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാറാണ് അകാലത്തില്‍ മരണം വരിച്ചത്. ലണ്ടനില്‍ നഴ്‌സായ രഞ്ജിത ജോലി ചെയ്യുന്ന സ്ഥലത്തേയ്ക്കുള്ള മടക്കയാത്രയില്‍ ആണ് ദുരന്തത്തില്‍പ്പെട്ടത്. ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു രഞ്ജിത. അടുത്തിടെ നാട്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഇതില്‍ പ്രവേശിക്കാനായി കേരളത്തിലെത്തിയിരുന്നു. പുതിയ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം തിരികെ ലണ്ടനിലെ ജോലിസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് വിമാനാപകടത്തില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് രഞ്ജിത പത്തനംതിട്ടയിലെ വീട്ടില്‍ നിന്ന് യാത്ര തിരിച്ചത്.. ലണ്ടനിലെ നേഴ്‌സിങ് ജോലി രാജിവച്ചതിന് ശേഷം തിരികെ നാട്ടില്‍ എത്തി കുടുംബത്തോട് ഒപ്പം കഴിയാനായിരുന്നു രഞ്ജിതയുടെ തീരുമാനം. എന്നാല്‍ വിധി വിമാന അപകടത്തിലൂടെ രഞ്ജിതയുടെയും, കുടുംബത്തിന്റെയും സ്വപ്നങ്ങള്‍ എല്ലാം കവര്‍ന്നെടുത്തു.പുതിയ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് രഞ്ജിതയുടെ അപ്രതീക്ഷിത വിയോഗം.തിരുവല്ലയിലെ വീട്ടില്‍ രഞ്ജിതയുടെ അമ്മയും മക്കളും മാത്രമാണ് താമസിച്ചിരുന്നത്. ലണ്ടനിലെ ജോലി രാജിവച്ചതിന് ശേഷം തിരികെ നാട്ടിലെത്തി അമ്മക്കും, കുട്ടികള്‍ക്കും ഒപ്പം പുതിയ വീട്ടിലേക്ക് താമസം മാറാന്‍ ഇരിക്കെയാണ് രഞ്ജിത മരണത്തില്‍ അകപ്പെട്ടത്. നിരവധി സ്വപ്നങ്ങള്‍ ബാക്കി വെച്ച്, നാടിനെയും കുടുംബത്തെയും ദുഃഖത്തിലാഴ്ത്തിയാണ് രഞ്ജിതയുടെ മടക്കം..

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in