Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Air India crash| അഹമ്മദാബാദ് വിമാനാപകടം: തീഗോളത്തില്‍ നിന്ന് ഫോണുമായി പുറത്തുവന്ന് വിശ്വകുമാര്‍ രമേശ് ; അത്ഭുത രക്ഷപ്പെടലിന്റെ പുതിയ വീഡിയോ വൈറല്‍

Air India crash| അഹമ്മദാബാദ് വിമാനാപകടം: തീഗോളത്തില്‍ നിന്ന് ഫോണുമായി പുറത്തുവന്ന് വിശ്വകുമാര്‍ രമേശ് ; അത്ഭുത രക്ഷപ്പെടലിന്റെ പുതിയ വീഡിയോ വൈറല്‍
അഹമ്മദാബാദ്: കഴിഞ്ഞയാഴ്ച അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്നുണ്ടായ നിലവിളികള്‍ക്കും ആശങ്കകള്‍ക്കും നടുവില്‍, യാതൊരു ഭാവവ്യത്യാസവുമില്ലാതെ കൈയില്‍ ഫോണുമായി തീനാളങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാരന്‍ പുറത്തുവരുന്നതിന്റെ പുതിയ വീഡിയോ വൈറലാകുന്നു. വിശ്വകുമാര്‍ രമേഷ് എന്ന യാത്രക്കാരനാണ് ഈ അത്ഭുതകരമായി പുതിയ ജീവിതത്തിലേയ്ക്ക് രക്ഷപ്പെട്ടത്. വിമാനത്തിലെ 11A സീറ്റിലിരുന്ന യാത്രക്കാരനായിരുന്നു വിശ്വകുമാര്‍. അപകടസ്ഥലമായ ബി.ജെ മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നിന്ന് കനത്ത കറുത്ത പുക ഉയരുമ്പോള്‍, തികച്ചും ശാന്തനായി അദ്ദേഹം പുറത്തേക്ക് വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതുകണ്ട വഴിയാത്രക്കാരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി, കൈയില്‍ പിടിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതും വീഡിയോയില്‍ കാണാം. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനാണ് രമേഷ്. ഏപ്രില്‍ 12 ന് ഉച്ചയ്ക്ക് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം. പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം ബി.ജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കും കാന്റീനിലേക്കും തകര്‍ന്നുവീഴുകയായിരുന്നു. നിലവില്‍ അഹമ്മദാബാദിലെ സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ് രമേഷ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 2011-ല്‍ സര്‍വീസ് ആരംഭിച്ചതിന് ശേഷം ഒരു 787 വിമാനം ഉള്‍പ്പെടുന്ന ആദ്യത്തെ മാരകമായ അപകടമാണിത്.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in