Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വനിതാ മജിസ്‌ട്രേറ്റിനെ വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ പൂട്ടിയിട്ടു

വനിതാ മജിസ്‌ട്രേറ്റിനെ വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ പൂട്ടിയിട്ടു
വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു. മജിസ്ട്രേറ്റായ ദീപ മോഹനെയാണ് പൂട്ടിയിട്ടത്. വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതാണ് പ്രകോപനം. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും മറ്റു അഭിഭാഷകരും ചേര്‍ന്നാണ് ദീപ മോഹനെ രക്ഷിച്ചത്. മജിസ്ട്രേറ്റിനെ പൂട്ടിയിടാന്‍ നേതൃത്വം നല്‍കിയത് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളാണ്. ദീപ മോഹനന്‍റെ കോടതി ബഹിഷ്കരിക്കാനും ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു. പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ മണിയുടെ ജാമ്യമാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്‌ ദീപാ മോഹന്‍ റദ്ദാക്കിയത്. ഒത്തുതീര്‍പ്പു നീക്കത്തില്‍നിന്ന് സാക്ഷി പിന്മാറിയതിനു പിന്നാലെയാണ് മജിസ്‌ട്രേറ്റ് ജാമ്യം റദ്ദാക്കിയത്. സാക്ഷിയെ മണി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് പ്രതിയുടെ അഭിഭാഷകന്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളെ വിവരം അറിയിക്കുകയും ഈ സംഘം ചേംബറിലെത്തുകയും മജിസ്‌ട്രേറ്റിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ മജിസ്‌ട്രേറ്റ് ചേംബര്‍ വിട്ടിറങ്ങി. പ്രതിഷേധം സംബന്ധിച്ച പരാതി മജിസ്‌ട്രേറ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിട്ടുമുണ്ട്.

Related articles

See all
Popular News

നിയമവിരുദ്ധ സ്പാകൾ ഇനി പൂട്ടും; സംസ്ഥാനത്തുടനീളം കടുത്ത പരിശോധനയ്ക്ക് നിർദേശവുമായി ആഭ്യന്ത...

Popular News

കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ വിവാദം: അടിയന്തര നടപടിക്ക് നിർദേശിച്ചത് പിണറായി വിജയനെന്ന് തെളിയി...

Popular News

നെടുമ്പാശ്ശേരി കൂപ്പർ അപകടം; സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കും, പ്രതികളെ വീണ്ടും കസ്റ്റഡിയ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in