Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'അഭിനയിക്കുകയാണെന്ന് തോന്നിച്ചാൽ അഭിനയം പരാജയപ്പെട്ടു'; നിലപാടുകളില്‍ ഉറച്ചുനിന്ന അഭിനയ കലയുടെ രാജാവ് തിലകന്‍ ഓര്‍മയായിട്ട് 14 വര്‍ഷം

'അഭിനയിക്കുകയാണെന്ന് തോന്നിച്ചാൽ അഭിനയം പരാജയപ്പെട്ടു'; നിലപാടുകളില്‍ ഉറച്ചുനിന്ന അഭിനയ കലയുടെ രാജാവ് തിലകന്‍ ഓര്‍മയായിട്ട് 14 വര്‍ഷം

തിരുവനന്തപുരം: അരങ്ങിലും അഭ്രപാളികളിലും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ തിലകൻ വിടപറഞ്ഞിട്ട് 14 വർഷം. അഭിനയ ജീവിതത്തിന്റെ അവസാന നാളുകളിൽ സിനിമയ്ക്കുള്ളിൽ ഏറെ ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നെങ്കിലും, സമാനതകളില്ലാത്ത വൈവിധ്യമാർന്ന വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ആധിപത്യം ഉറപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.

'അഭിനയിക്കുകയാണെന്ന് തോന്നിച്ചാൽ അഭിനയം പരാജയപ്പെട്ടു' എന്ന നിലപാടിൽ ഉറച്ചുനിന്ന നാടകീയതയില്ലാത്ത അഭിനയശൈലിയായിരുന്നു തിലകന്റേത്. കഥാപാത്രം ഏതെന്നു നോക്കാതെ, ഫ്രെയിമിൽ നിറഞ്ഞുനിൽക്കാനും പ്രേക്ഷകമനസ്സിൽ ആഴത്തിൽ പതിയാനുമുള്ള അപൂർവ്വ സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. പൂർവ്വമാതൃകകളൊന്നുമില്ലാതെ, ഏതൊരു വേഷത്തിലേക്കും അയത്നലളിതമായി പരകായപ്രവേശം നടത്താൻ തിലകന് കഴിഞ്ഞു.

നിരീക്ഷണപാടവത്തിന്റെ സൂക്ഷ്മതയിലായിരുന്നു തിലകന്റെ ഓരോ കഥാപാത്രത്തിന്റെയും പിറവി. പിതൃഭാവങ്ങളെ ഇത്രയധികം തനിമയോടെ അവതരിപ്പിച്ച മറ്റൊരു നടൻ മലയാളത്തിലില്ല. 'സ്ഫടിക'ത്തിലെ ആധികാരികത നിറഞ്ഞ ചാക്കോ മാഷും 'കിരീട'ത്തിലെ വിതുമ്പുന്ന അച്യുതൻ നായരും ഇതിന് ഉദാഹരണങ്ങളാണ്. ഉള്ളിലെ വിക്ഷോഭങ്ങൾ ഉള്ളിലൊതുക്കിയ 'മൂന്നാംപക്ക'ത്തിലെ മുത്തച്ഛൻ വേഷം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഇന്നും തലയുയർത്തി നിൽക്കുന്നു.

സാധാരണയായി ഏതൊരു നടനെയും പരീക്ഷിക്കുന്ന സങ്കീർണ്ണമായ കഥാപാത്രങ്ങളെ സ്വന്തം അനുഭവസമ്പത്ത് കൊണ്ട് അനായാസം കീഴടക്കിയ നടനായിരുന്നു അദ്ദേഹം. ഗൗരവമുള്ള വേഷങ്ങൾക്കൊപ്പം തന്നെ സ്വന്തം ഇമേജിനെക്കുറിച്ച് വേവലാതിപ്പെടാതെ 'സന്മനസ്സുള്ളവർക്ക് സമാധാനം' എന്ന ചിത്രത്തിലെ 'ദാമോദർജി'യെപ്പോലുള്ള ഹാസ്യ സ്പർശമുള്ള കഥാപാത്രങ്ങളെയും അദ്ദേഹം അവിസ്മരണീയമാക്കി.

ചട്ടമ്പി, കുടിയൻ, പുതുപ്പണക്കാരൻ, പോലീസുകാരൻ, ധനാഢ്യൻ, ഏഷണിക്കാരൻ, അധ്യാപകൻ, കാര്യസ്ഥൻ, മന്ത്രവാദി, രാഷ്ട്രീയ നേതാവ് തുടങ്ങി തിലകൻ തകർത്തഭിനയിക്കാത്ത മേഖലകൾ കുറവാണ്. ജീവിതസായാഹ്നത്തിലും അഭിനയത്തിന്റെ പുതിയ ആകാശങ്ങൾ തേടിയ ആ മഹാനടന്റെ ഓർമകൾക്ക് മുന്നിൽ മലയാള സിനിമാ ലോകം പ്രണാമമർപ്പിക്കുന്നു.


Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in