Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിജെപി സമരത്തില്‍ പങ്കെടുത്തു; നടന്‍ ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം; മുംബൈ പോലീസ് നോട്ടീസ് നല്‍കി

സിജെപി സമരത്തില്‍ പങ്കെടുത്തു; നടന്‍ ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം; മുംബൈ പോലീസ് നോട്ടീസ് നല്‍കി

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി മുംബൈയില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടാന്‍ മുംബൈ പൊലീസ് ആവശ്യപ്പെട്ടു. നടന്‍ ആമിര്‍ ഖാന്റെ അനന്തരവന്‍ കൂടിയായ ഇമ്രാന്‍ ഖാന്‍ ഒക്ടോബര്‍ 28-നകം രാജ്യം വിടണമെന്നാണ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അമേരിക്കന്‍ പൗരത്വമുള്ള ഇമ്രാന്‍ ഖാന്‍, ഇന്ത്യയില്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡാണ് കൈവശം വെച്ചിരിക്കുന്നത്. ഒക്ടോബര്‍ 10-ന് മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനിയില്‍ സിജെപി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് പങ്കാളിയും നടിയുമായ ലേഖ വാഷിങ്ടണ്‍, ബന്ധു സെയ്ന്‍ മരിയ ഖാന്‍ എന്നിവരോടൊപ്പം ഇമ്രാന്‍ ഖാനും പങ്കെടുത്തത്. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത മൂവരെയും അന്ന് പൊലീസ് വിട്ടയച്ചിരുന്നു.

എന്നാല്‍, ഇന്ത്യന്‍ പൗരനല്ലാതിരുന്നിട്ടും രാഷ്ട്രീയ സ്വഭാവമുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തത് ഇമിഗ്രേഷന്‍ നിയമങ്ങളുടെ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് പൊലീസ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

Related articles

See all
Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Save your stories

Sign in