Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൃശൂരില്‍ സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചു കയറി; രണ്ടു പേര്‍ മരിച്ചു, അഞ്ചു പേര്‍ക്ക് പരുക്ക്

തൃശൂരില്‍ സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചു കയറി; രണ്ടു പേര്‍ മരിച്ചു, അഞ്ചു പേര്‍ക്ക് പരുക്ക്
തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് കയറി രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. തൃശൂരിലെ ചേര്‍പ്പ് മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്കൂളിന് സമീപമാണ് അപകടം നടന്നത്.  ഇന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. ജീപ്പിലുണ്ടായിരുന്ന മഞ്ഞപ്ര സ്വദേശി ബിജു ദേവസി, ഇതര സംസ്ഥാന തൊഴിലാളി എന്നിവരാണ് മരിച്ചത്. അമിത വേഗതയില്‍ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. ജീപ്പില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇവരെ പുറത്തെടുത്ത് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ബസിലുണ്ടായിരുന്ന അ‍ഞ്ചു പേർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in