Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അബുദാബിയില്‍ വാഹനാപകടം : നാല് മലയാളികള്‍ മരിച്ചു ; മരിച്ചവരില്‍ ഒരു കുടുംബത്തിലെ മൂന്ന് മക്കളും വീട്ടുജോലിക്കാരിയും

അബുദാബിയില്‍ വാഹനാപകടം : നാല് മലയാളികള്‍ മരിച്ചു ;  മരിച്ചവരില്‍ ഒരു കുടുംബത്തിലെ മൂന്ന് മക്കളും വീട്ടുജോലിക്കാരിയും
അബുദാബി: അബുദാബിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ ഒരു കുടുംബത്തിലെ മൂന്ന് മക്കളാണ്. ഇവരുടെ മാതാപിതാക്കള്‍ പരുക്കേറ്റ് ആശൂപ്രതിയില്‍ ചികിത്സയിലാണ്. കോഴിക്കോട് വടകര കുന്നുമ്മക്കര സ്വദേശികളാണ് മരിച്ചത്. ദുബായില്‍ വ്യാപാരം നടത്തുന്ന അബ്ദുല്‍ലത്തീഫ് ,ഭാര്യ റുക്‌സാന എന്നിവരുടെ മക്കളാണ് മരിച്ച മൂന്നുപേരും. അഷസ് (14), അമ്മാര്‍ (12), അയാഷ് (5), മലപ്പുറം ചമ്രവട്ടം സ്വദേശിനിയായ വീട്ടുജോലിക്കാരി ബുഷറ എന്നിവരാണ് മരിച്ചത്. അബുദാബിയിലെ ഏറെ പ്രസിദ്ധമായ ലിവ ഫെസ്റ്റവില്‍ കഴിഞ്ഞ യാത്രക്കിടെയാണ് വാഹനാപകടം സംഭവിച്ചത്. സൗദി മദീനയിലെ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 4 മലയാളികള്‍ മരിച്ചതിന്റെ നടുക്കം മാറും മുമ്പാണ് മറ്റൊരു ദുരന്തം. REPORT : ELVIS CHUMMAR, JAIHIND TV MIDDLE EAST BUREAU

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്...

Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Save your stories

Sign in