Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിദേശമദ്യത്തിന്റെ ഉറവിടം കണ്ടെത്തണം; ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ട് കോടതി

വിദേശമദ്യത്തിന്റെ ഉറവിടം കണ്ടെത്തണം; ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ട് കോടതി

അബ്കാരി കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി 24 മണിക്കൂർ നേരത്തേക്കാണ് ബത്തേരി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പ്രതിയെ എക്സൈസിന്റെ കസ്റ്റഡിയിൽ നൽകിയത്. വിദേശ നിർമ്മിത മദ്യമടക്കം പിടിച്ചെടുത്ത കേസിൽ വിശദമായ ചോദ്യം ചെയ്യലിനായി ആന്റോ അഗസ്റ്റിനെ നാല് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു എക്സൈസ് സംഘം കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

കേസിൽ പിടിച്ചെടുത്ത വിദേശ നിർമ്മിത മദ്യത്തിന്റെ ഉറവിടം സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂവെന്നും അതിനാൽ നാല് ദിവസത്തെ എക്സൈസ് കസ്റ്റഡി അനുവദിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് കോടതി 24 മണിക്കൂർ കസ്റ്റഡി അനുവദിച്ചത്.

അതേസമയം, മുൻപ് ഉന്നയിച്ച വാദങ്ങൾ തന്നെയായിരുന്നു പ്രതിഭാഗം കോടതിയിൽ വീണ്ടും ആവർത്തിച്ചത്. ആന്റോ അഗസ്റ്റിന്റെ അറസ്റ്റിൽ നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് പ്രതിഭാഗം ആരോപിച്ചു. എക്സൈസ് റെയ്ഡ് നടക്കുമ്പോൾ ആന്റോ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും എറണാകുളത്തായിരുന്നുവെന്നും വ്യക്തമാക്കിയ പ്രതിഭാഗം, കസ്റ്റഡി അപേക്ഷയെ എതിർത്തെങ്കിലും കോടതി എക്സൈസിന്റെ ആവശ്യം ഭാഗികമായി അംഗീകരിക്കുകയായിരുന്നു.

Related articles

See all
Popular News

'അദ്ദേഹം എന്നെ മകളെന്നു വിളിച്ചു, ഞാന്‍ മലയാളി അച്ഛന്‍ എന്നും': ചെറുവയല്‍ രാമന്റെ വേര്‍പാട...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Popular News

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധി...

Popular News

നെല്ലച്ഛന്‍' ചെറുവയല്‍ രാമന്‍ അന്തരിച്ചു; വിടവാങ്ങിയത് കാര്‍ഷിക പൈതൃകം കാത്ത പത്മശ്രീ ജേതാ...

Save your stories

Sign in