Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ആബാ പിതാവിൻ പൊന്നുണ്ണി... മാലാഖമാരുടെ കണ്ണിലുണ്ണിയെ വരവേൽക്കാൻ ഒരു ക്രിസ്തുമസ് ഗാനം; മൃദുല വാര്യരുടെ ഗാനം ആരാധക ഹൃദയം കവരുന്നു

ആബാ പിതാവിൻ പൊന്നുണ്ണി... മാലാഖമാരുടെ കണ്ണിലുണ്ണിയെ വരവേൽക്കാൻ ഒരു ക്രിസ്തുമസ് ഗാനം; മൃദുല വാര്യരുടെ ഗാനം ആരാധക ഹൃദയം കവരുന്നു
മനസ്സിൽ പുതിയൊരു കരോൾ ഗാനത്തിന്‍റെ താരാട്ടുമായി മലയാളികളുടെ പ്രിയ ഗായിക മൃദുല വാര്യർ. ആബാ പിതാവിൻ പൊന്നുണ്ണി എന്ന ക്രിസ്തുമസ് ഗാനം IHS ക്രിയേഷന്‍സിന്‍റെ ബാനറിലാണ് ഒരുക്കിയിരിക്കുന്നത്. ക്രിസ്ത്യൻ ഭക്തിഗാന ശാഖയിൽ പ്രശസ്തനായ ജിതേഷ് ചെമ്പരത്തിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രാം സുരേന്ദർ ആണ്. ലാലി ലാലി എന്ന ഹിറ്റ് ഗാനത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ച മൃദുല വാര്യർ, ഈ ക്രിസ്തുമസ് ഗാനത്തിലും തന്‍റെ ശ്രുതി മാധുര്യം കൊണ്ട് ആരാധക ഹൃദയം കവരുന്നു. [embed]https://youtu.be/FEoyRy9Ic6I[/embed] പുതുമയാർന്ന ഈണം കൊണ്ടും, ഓർക്കസ്ട്രേഷൻ മികവ് കൊണ്ടും, ചലചിത്ര സംഗീത സംവിധായകൻ കൂടിയായ രാം സുരേന്ദർ, ക്രിസ്മസ് രാവിലേക്ക് പാട്ടിലൂടെ ആസ്വാദകരേ കൂട്ടികൊണ്ട് പോകുന്നു. കുസുമം ജിതേഷ് നിർമ്മാണം നിർവ്വഹിച്ചിരിക്കുന്ന ഗാനം , നിരവധി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു IHS ക്രിയേഷൻസിന്‍റെ തികച്ചും വ്യത്യസ്തമായ ഒരു ക്രിസ്തുമസ് ഗീതമാണ്.

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in