Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോടികള്‍ മുടക്കി നിർമ്മിച്ച മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിടം കാടുകയറി നശിക്കുന്നു; രോഗികള്‍ ദുരിതത്തില്‍

കോടികള്‍ മുടക്കി നിർമ്മിച്ച മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിടം കാടുകയറി നശിക്കുന്നു; രോഗികള്‍ ദുരിതത്തില്‍
  ആലപ്പുഴ: നൂറനാട് കുഷ്ഠരോഗാശുപത്രിക്ക് വേണ്ടി കോടികൾ മുടക്കി നിർമ്മിച്ച മൾട്ടി സ്പെഷ്യാലിറ്റി കെട്ടിടം കാടുകയറി നശിക്കുന്നു. രണ്ടു വർഷമായി ആശുപത്രി കെട്ടിടത്തിന്‍റെ നിർമ്മാണം പൂർത്തിയായിട്ട്. 100 വർഷത്തിലേറെ പഴക്കമുള്ള ഒപി പ്രവർത്തിച്ചിരുന്ന കെട്ടിടം ശക്തമായ കാറ്റിലും മഴയിലും തകർന്നു വീണു. ഇതോടെ ഒപിയുടെ പ്രവർത്തനം താറുമാറായി. എന്നിട്ടും പുതിയ കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവർത്തനം മാറ്റാന്‍ അധികൃതർ തയാറാകാത്തത് രോഗികള്‍ സമ്മാനിക്കുന്നത് ദുരിതകാലം. സമീപത്തെ മറ്റോരു കെട്ടിടത്തിലേക്ക് ഒപിയുടെ പ്രവർത്തനം താല്‍ക്കാലികമായി മാറ്റിയെങ്കിലും സ്ഥലപരിമിതി കാരണം രോഗികൾ വിഷമിക്കുകയാണ്. വർഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങളാണ് ഇവിടെ ഏറെയും. നിലവിൽ ഒപി പ്രവർത്തിച്ച കെട്ടിടം തകർന്നിട്ടും പുതുതായി നിർമ്മിച്ച ആശുപത്രി കെട്ടിടം തുറന്നു പ്രവർത്തിക്കാൻ അധികൃതർ തയാകുന്നില്ല. അകത്തും പുറത്തും കാടുകയറി കെട്ടിടം നശിച്ചുകൊണ്ടിരിക്കുന്നു. ആശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് അധികൃതർ തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം. രോഗികളുടെ ദുരിതത്തിന് നേരെ കണ്ണടയ്ക്കുന്ന അധികൃതരുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in