Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഇപ്പോള്‍ ഓള്‍ പാസാണ്, പത്താം ക്ലാസ്​ ജയിച്ച നല്ലൊരു വിഭാഗം കുട്ടികൾക്കും എഴുത്തും വായനയും അറിയില്ല'; മന്ത്രി സജി ചെറിയാൻ

'ഇപ്പോള്‍ ഓള്‍ പാസാണ്, പത്താം ക്ലാസ്​ ജയിച്ച നല്ലൊരു വിഭാഗം കുട്ടികൾക്കും എഴുത്തും വായനയും അറിയില്ല'; മന്ത്രി സജി ചെറിയാൻ
  ആലപ്പുഴ: പത്താം ക്ലാസ്​ ജയിച്ചവരിൽ നല്ലൊരു ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന്​ മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്‍റെ ബിരുദദാന ചടങ്ങിലാണ് സജി ചെറിയാന്‍റെ വിവാദ പരാമർശം. പണ്ടൊക്കെ എസ്​എസ്​എൽസിയ്ക്ക് 210 മാർക്ക്​ വാങ്ങാൻ ഏറെ പാടായിരുന്നു. ഇപ്പോൾ ഓൾ പാസാണ്​. ഇതുമൂലം പത്താം ക്ലാസ്​ ജയിച്ചവരിൽ നല്ലൊരു ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ല എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. എസ്എസ്എൽസി  99.99 ശതമാനമാണ് വിജയം. ഒരാളും തോൽക്കാൻ പാടി​ല്ല, ആരെങ്കിലും തോറ്റുപോയാൽ അത്​ സർക്കാരിന്‍റെ പരാജയമായി ചിത്രീകരിക്കുന്നു. 50 ശതമാനം പേർ മാത്രം വിജയിച്ചാൽ പിറ്റേന്ന്​ സർക്കാർ ഓഫീസുകളിലേക്ക്​ രാഷ്ട്രീയപാർട്ടികളുടെ​ പ്രതിഷേധമുയരും. അതുകൊണ്ട് എല്ലാവരെയും ജയിപ്പിച്ചുകൊടുക്കുന്നതാണ്​​ നല്ലകാര്യമെന്നും സജി ചെറിയാന്‍ പറഞ്ഞു. പ്രകൃതിയോട്​ ഇണങ്ങിയുള്ള ജീവിതത്തിൽനിന്ന്​ മാറിയതോ​ടെ പശുവിനെയും പോത്തിനെയും കണ്ടാൽ കുട്ടികൾക്ക്​ അറിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം പരിഹസിച്ചു.        

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in