Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അമ്മ നേതൃത്വത്തെ വിശ്വസിക്കാതെ അൻസിബ! ധ്യാനും പിഷാരടിയും വരണമെന്ന് ആവശ്യം; ശ്വേത മേനോനും സംഘവും സമ്മർദ്ദത്തിൽ

അമ്മ നേതൃത്വത്തെ വിശ്വസിക്കാതെ അൻസിബ! ധ്യാനും പിഷാരടിയും വരണമെന്ന് ആവശ്യം; ശ്വേത മേനോനും സംഘവും സമ്മർദ്ദത്തിൽ



താരസംഘടനയായ 'അമ്മ'യിൽ നാല് പ്രമുഖ ഭാരവാഹികൾക്ക് ഭരണസമിതി കാരണം കാണിക്കൽ നോട്ടീസ് നൽകി. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദ്ദേശം. അതേസമയം ടിനി ടോമിനെതിരെ ഉന്നയിച്ച പരാതിയിൽ അൻസിബയെ കേൾക്കാൻ അമ്മ നേതൃത്വം തീരുമാനിച്ചു. ജൂൺ ആദ്യ ആഴ്ച നേരിട്ടെത്താൻ നേതൃത്വം ആവശ്യപ്പെട്ടു.

അതേസമയം, സംഘടനയിലെ നിലവിലെ നേതൃത്വത്തിന് മുന്നിൽ ഹാജരാകില്ലെന്ന കടുത്ത നിലപാടിലാണ് പരാതിക്കാരിയായ അൻസിബ ഹസൻ.തന്റെ പരാതികൾ കേൾക്കണമെങ്കിൽ നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നാണ് അൻസിബയുടെ ആവശ്യം. രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവ്വതി എന്നിവരടങ്ങുന്ന സമിതി വേണം കേൾക്കാൻ. മാത്രമല്ല, സമിതിക്ക് മുന്നിൽ താൻ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും വീഡിയോ റെക്കോർഡ് ചെയ്യണമെന്ന കടുത്ത നിബന്ധനയും അൻസിബ മുന്നോട്ട് വെക്കുന്നു.

ജൂൺ 21നാണ് അമ്മയുടെ ജനറൽ ബോഡി യോഗം ചേരുന്നത്.നേരത്തെ 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം അൻസിബ രാജിവെച്ചിരുന്നു. ഇതിന് കാരണം ടിനി ടോം ആണെന്നാണ് അൻസിബയുടെ ഗുരുതര ആരോപണം. ടിനി ടോം തനിക്കെതിരെ മോശം കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നും, 'ജിഹാദി' എന്ന് വിളിച്ച് ആക്ഷേപിച്ചുവെന്നും അൻസിബ ആരോപിക്കുന്നു. സംഘടനയിൽ പൂർണ്ണമായി വിശ്വാസം നഷ്ടപ്പെട്ടതായും, ടിനി ടോമിനെതിരെ ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നൽകുമെന്നും അൻസിബ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രശ്നം പൊലീസ് കേസിലേക്ക് നീങ്ങുന്നത് തടയാനാണ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള സമിതി ഇപ്പോൾ ശ്രമിക്കുന്നത്.

Related articles

See all
Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Save your stories

Sign in