Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഐഫോൺ മാറ്റത്തിന്റെ പാതയിൽ; സിരിയും ജെൻമോജിയും മാറുന്നു, കൂടെ ഞെട്ടിക്കുന്ന ആ ഫീച്ചറും!

ഐഫോൺ മാറ്റത്തിന്റെ പാതയിൽ; സിരിയും ജെൻമോജിയും മാറുന്നു, കൂടെ ഞെട്ടിക്കുന്ന ആ ഫീച്ചറും!




ഐഫോൺ ഉപയോക്താക്കൾക്കായി ചരിത്രപരമായ മാറ്റത്തിനൊരുങ്ങി ആപ്പിൾ. ആപ്പിളിന്റെ ജനപ്രിയ മീഡിയ സ്ട്രീമിംഗ് സാങ്കേതികവിദ്യയായ 'എയർപ്ലേ'യ്ക്ക് (AirPlay) പകരം ഇനി ഗൂഗിൾ കാസ്റ്റ് (Google Cast) പോലുള്ള തേർഡ് പാർട്ടി സംവിധാനങ്ങളും ഐഫോണുകളിൽ നേരിട്ട് ഉപയോഗിക്കാം. അടുത്ത മാസം നടക്കുന്ന വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ (WWDC 2026) അവതരിപ്പിക്കാനിരിക്കുന്ന ഐഒഎസ് 27 (iOS 27) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ മാറ്റമുണ്ടാകുക.

യൂറോപ്യൻ യൂണിയന്റെ കർശന നിയമങ്ങളെ തുടർന്നാണ് ആപ്പിളിന്റെ ഈ നിർണ്ണായക നീക്കം.അമേരിക്കൻ മാധ്യമമായ ബ്ലൂംബെർഗിന്റെ പ്രശസ്ത റിപ്പോർട്ടർ മാർക്ക് ഗുർമാന്റെ 'പവർ ഓൺ' ന്യൂസ്‌ലെറ്ററിലാണ് ആപ്പിളിന്റെ ഈ പുതിയ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് (DMA) നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിൾ ഐഫോണുകളിൽ ഗൂഗിൾ കാസ്റ്റിന് അനുമതി നൽകുന്നത്.

ഉപയോക്താക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യവും വിപണിയിൽ തുല്യമായ മത്സരസാധ്യതയും ഉറപ്പാക്കുകയാണ് യൂറോപ്യൻ യൂണിയന്റെ ഈ നിയമത്തിന്റെ ലക്ഷ്യം.ഇതോടെ, യൂറോപ്യൻ രാജ്യങ്ങളിലെ ഐഫോൺ ഉപയോക്താക്കൾക്ക് ഫോട്ടോകൾ, വീഡിയോകൾ, സംഗീതം എന്നിവ ടിവികളിലേക്കോ സ്‌പീക്കറുകളിലേക്കോ സ്ട്രീം ചെയ്യുന്നതിനായി എയർപ്ലേ മാത്രം ആശ്രയിക്കേണ്ട സാഹചര്യം മാറും. പകരം ഗൂഗിൾ കാസ്റ്റ് ഡിഫോൾട്ടായി സെറ്റ് ചെയ്യാനും സാധിക്കും. എന്നാൽ, നിലവിൽ ഈ സൗകര്യം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്താനാണ് സാധ്യത. മുൻപ് യൂറോപ്യൻ നിയമങ്ങൾ കാരണം ആപ്പ് സ്റ്റോറിൽ എമുലേറ്റർ ആപ്പുകൾക്ക് ആപ്പിൾ അനുമതി നൽകിയിരുന്നു, പിന്നീട് ഇത് ആഗോളതലത്തിൽ വ്യാപിപ്പിക്കുകയും ചെയ്തു.

മീഡിയ കാസ്റ്റിംഗിന് പുറമെ ഒട്ടനവധി മികച്ച ഫീച്ചറുകളാണ് iOS 27-ൽ ആപ്പിൾ ഒരുക്കുന്നത്. കൂടുതൽ സ്മാർട്ടായ സിരി (Siri), പുത്തൻ ലുക്കിലുള്ള ഷോർട്ട്കട്സ് ആപ്പ്, എഐ അധിഷ്ഠിത വാൾപേപ്പർ ജനറേറ്റർ, മെച്ചപ്പെടുത്തിയ റൈറ്റിംഗ് ടൂളുകൾ എന്നിവ ഇതിലുണ്ടാകും. കൂടാതെ ജെൻമോജി (Genmoji), ഇമേജ് പ്ലേഗ്രൗണ്ട് (Image Playground) എന്നീ ഫീച്ചറുകൾ കൂടുതൽ കൃത്യതയോടെ അപ്ഗ്രേഡ് ചെയ്യും. എയർപോഡ്സ് ക്രമീകരണങ്ങൾ എളുപ്പമാക്കാൻ അതിന്റെ ഇന്റർഫേസിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

Related articles

See all
Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Save your stories

Sign in