Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

24 മണിക്കൂറിനിടെ രാജ്യത്ത് 60,753 പേര്‍ക്ക് കൊവിഡ് ; ആകെ മരണം 3.85 ലക്ഷം, ഒരു ദിവസം മാത്രം 1,647

24 മണിക്കൂറിനിടെ രാജ്യത്ത് 60,753 പേര്‍ക്ക് കൊവിഡ് ; ആകെ മരണം 3.85 ലക്ഷം, ഒരു ദിവസം മാത്രം 1,647
ന്യൂഡൽഹി : രാജ്യത്ത് 60,753 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ  1,647 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 97,743 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,98,23,546 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവർ 3,85,137 ആണ്. 2,86,78,390 പേരാണ് രോഗമുക്തരായത്. നിലവിൽ 7,60,019 പേരാണ് ചികിത്സയിലുള്ളത്. 74 ദിവസത്തിനിടെയുള്ള ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സജീവ കേസുകളാണിത്. കൊവിഡ് മുക്തി നേടുന്നവരുടെ നിരക്ക് 96.16 ശതമാനമായി ഉയര്‍ന്നു. പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലും താഴെയാണ്. നിലവില്‍ ഇത് 3.58 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1647 പേരാണ് കോവിഡ് ബാധിതരായി മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,85,137 ആയി. രാജ്യത്ത് ആകെ 27,23,88,783 പേർക്ക് കൊവിഡ് വാക്സിനേഷൻ നൽകി. ഇന്നലെ 19,02,009 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ജൂൺ 18 വരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 38,92,07,637 ആണ്.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in