Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തമിഴ്നാട് തിരുവള്ളൂരില്‍ വാഹനാപകടത്തില്‍ 5 വിദ്യാർത്ഥികള്‍ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

തമിഴ്നാട് തിരുവള്ളൂരില്‍ വാഹനാപകടത്തില്‍ 5 വിദ്യാർത്ഥികള്‍ മരിച്ചു; രണ്ട് പേർക്ക് പരുക്ക്
  ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് വിദ്യാർത്ഥികൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. കാർ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ആന്ധ്രാപ്രദേശ് സ്വദേശികളായ കുർദാൻ, യുകേഷ്, നിതീഷ്, നിതീഷ് വർമ, രാംകോമൻ എന്നിവരാണ് മരിച്ചത്.  ഒപ്പമുണ്ടായിരുന്ന ചൈതന്യ, വിഷ്ണു എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചെന്നൈ എസ്ആർഎം കോളജിലെ എൻജിനീയറിംഗ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈയിൽനിന്ന് 65 കിലോമീറ്റർ അകലെയുള്ള തിരുവള്ളൂർ ജില്ലയിലെ രാമഞ്ചേരിക്കടുത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. ചെന്നൈ – തിരുപ്പതി ദേശീയപാതയിൽ വെച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ കണ്ടെയ്‌നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആകെ ഏഴു വിദ്യാർഥികളാണ് കാറിൽ യാത്ര ചെയ്തിരുന്നത് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തു.

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in