Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യത്ത് 41,157 പുതിയ കൊവിഡ് കേസുകള്‍‍, പകുതിയോളവും കേരളത്തില്‍; 518 മരണം

രാജ്യത്ത് 41,157 പുതിയ കൊവിഡ് കേസുകള്‍‍, പകുതിയോളവും കേരളത്തില്‍; 518 മരണം
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 31,106,065 ആയി. 518 കൊവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണങ്ങള്‍ 413,609 ആയി . പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമാണ്. 42,004 പേർ രോഗമുക്തരായി. 97.31 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്തെ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണ്. നിലവിൽ രാജ്യത്ത് 422,660 ആക്ടീവ് കേസുകളാണുള്ളത്. സജീവ രോഗികളുടെ എണ്ണത്തില്‍ 1.36 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസയം രാജ്യത്തെ ആകെ  പുതിയ കേസുകളിലെ  പകുതിയോളവും കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 16148 കേസുകളാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ടിപിആര്‍ തുടര്‍ച്ചയായി പത്തിന് മുകളില്‍ തന്നെയാണ്. അതേസമയം സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും അശാസ്ത്രീയവുമാണെന്ന ആക്ഷേപം ശക്തമാണ്.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in