Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

മലയാളത്തിന്‍റെ പ്രണയ സങ്കീർത്തനത്തിന് ഇരുപത്തിയഞ്ച് വയസ്

മലയാളത്തിന്‍റെ  പ്രണയ സങ്കീർത്തനത്തിന് ഇരുപത്തിയഞ്ച് വയസ്
മലയാളത്തിന്‍റെ പ്രണയ സങ്കീർത്തനത്തിന് ഇരുപത്തിയഞ്ച് വയസ്. പെരുമ്പടവം ശ്രീധരന്‍റെ ഒരു സങ്കീർത്തനം പോലെ എന്ന നോവൽ പ്രസിദ്ധീകരിച്ച് കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും വായനക്കാരന് കൃതിയോടുള്ള പ്രിയമേറെയാണ്. നോവലിന്‍റെ രജത ജൂബിലി ആഘോഷം തിരുവനന്തപുരത്ത് കെപിസിസി വിചാർ വിഭാഗിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പതിറ്റാണ്ടുകൾപ്പുറമുള്ള ഒരെഴുത്തുകാരന്‍റെ ജീവിതത്തിലെ ഹ്രസ്വമായ ഒരു ഘട്ടം ആവിഷ്‌കരിച്ച മലയാളത്തിലെ പ്രിയ നോവലാണ് പെരുമ്പടവം ശ്രീധരന്‍റെ 'ഒരു സങ്കീർത്തനം പോലെ. മലയാള നോവൽസാഹിത്യ ചരിത്രത്തിലെ തന്നെ മഹാദ്ഭുത കൃതി. പ്രസിദ്ധീകരിച്ച് 25 വർഷങ്ങൾ പിന്നിടുമ്പോഴേക്കും വിറ്റഴിച്ചത് രണ്ടു ലക്ഷത്തിലധികം കോപ്പികൾ. വയലാർ അവാർഡുൾപ്പെടെ നിരവധി ശ്രേഷ്ഠ പുരസ്‌കാരങ്ങളും. ജനങ്ങൾ ഏറെ ഇഷ്ടപ്പെട്ട് നൽകിയ അംഗീകാരം തന്നെയാണ് കാൽ നൂറ്റാണ്ടുകൾക്കിപ്പുറവും നോവലിനു ലഭിക്കുന്ന സ്വീകാര്യത. മനുഷ്യ മനസുകളിൽ ഇടം പിടിക്കുന്ന ഹൃദ്യമായ വാക്കുകൾ പെരുമ്പടവം എന്ന എഴുത്തുകാരന്‍റെ സവിശേഷതയാണ്. മനുഷ്യ ജീവിതത്തിലെ ഒടുങ്ങാത്ത ദുരിതങ്ങളുടെ കഥയാണ് ദസ്തയേവ്‌സ്‌കി എന്ന എഴുത്തുകാരന്‍റെ ജീവിതത്തിലൂടെ താൻ വായനക്കാർക്ക് മുന്നിലെത്തിച്ചതെന്ന് പെരുമ്പടവം. വായനക്കാരുടെ മനസറിഞ്ഞ് എഴുതുന്ന സാഹിത്യകാരനാണ് പെരുമ്പടവമെന്ന് ശശി തരൂർ എം പി ഒരു സങ്കീർത്തനം പോലെ എന്ന നോവലിന്‍റെ രജത ജൂബിലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കെപിസിസി വിചാർ വിഭാഗിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Save your stories

Sign in