Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാവേലിക്കരയില്‍ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ടു തൊഴിലാളികൾ മരിച്ചു

മാവേലിക്കരയില്‍ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ടു തൊഴിലാളികൾ മരിച്ചു
  ആലപ്പുഴ: മാവേലിക്കര തഴക്കരയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ടു തൊഴിലാളികൾ മരിച്ചു. മാവേലിക്കര വഴുവാടിയിൽ നിർമ്മാണത്തിലുള്ള കെട്ടിടത്തിന്‍റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീണാണ് രണ്ടുപേർ മരിച്ചത്. നിർമ്മാണ ജോലിയില്‍ ഏർപ്പെട്ടിരുന്ന പ്രദേശവാസികളായ മാവേലിക്കര കല്ലുമല പുതുച്ചിറ ആനന്ദൻ (കൊച്ചുമോൻ - 50), ചെട്ടികുളങ്ങര പേള സ്വദേശി സുരേഷ് (55) എന്നിവരാണ് മരിച്ചത്. നിർമ്മാണത്തിലിരുന്ന കാർ പോർച്ചിന്‍റെ തട്ട് പൊളിക്കുമ്പോഴാണ് അപകടം. വൈകുന്നേരം രണ്ടരയോടെയാണ് ദാരുണമായ അപകടം നടന്നത്. വീടിനോട് ചേർന്ന് പുതുതായി നിർമ്മിക്കുന്ന കാർ പോർച്ചിന്‍റെ തട്ട് പൊളിക്കാനാണ് നിർമ്മാണ തൊഴിലാളികൾ എത്തിയത്. കഴിഞ്ഞ ദിവസമാണ കാർ പോർച്ചിന്‍റെ മുകൾ ഭാഗം കോണ്‍ക്രീറ്റ് ചെയ്‌തത്‌. തട്ട് പൊളിക്കാൻ തൊഴിലാളികൾ മുകളിലേക്ക് കയറിയ സമയം മേൽക്കൂര തകർന്നു. ഇതോടെ കൂടെ ഉണ്ടായിരുന്ന ഒരാൾ ചാടി രക്ഷപ്പെട്ടു. എന്നാൽ മേൽക്കൂരയ്ക്ക് അടിയിൽപ്പെട്ടു പോയ ആനന്ദനും സുരേഷും തൽക്ഷണം മരിച്ചു. നിർമ്മാണ ജോലിയിലുണ്ടായിരുന്ന പ്രദേശവാസികളായ മാവേലിക്കര കല്ലുമല പുതുച്ചിറ ആനന്ദൻ, ചെട്ടികുളങ്ങര പേള സ്വദേശി സുരേഷ് എന്നിവരാണ് മരിച്ചത്.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in