Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അർജുനായി 12-ാം നാൾ; ഉടുപ്പിയിൽ നിന്നുള്ള മുങ്ങൽ വിദ്ഗധരുടെ സംഘം അങ്കോലയിൽ എത്തി, പുഴയിൽ അടിയൊഴുക്ക് ശക്തം

അർജുനായി 12-ാം നാൾ;  ഉടുപ്പിയിൽ നിന്നുള്ള മുങ്ങൽ വിദ്ഗധരുടെ സംഘം അങ്കോലയിൽ എത്തി, പുഴയിൽ അടിയൊഴുക്ക് ശക്തം
  ബംഗളുരു: കർണാടകയിലെ അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 12-ാം ദിവസത്തിൽ. ​ ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യസംഘത്തിന്റെ ശ്രമങ്ങൾ ഇന്നു തുടരും. നദിയിലെ അടിയൊഴുക്ക് ശക്തമായതിനാൽ ഇന്നലെ തിരച്ചിൽ വിഫലമായി. ഇന്നും അടിയൊഴുക്ക് ശക്തമാണ്. അർജുന്‍റെ ലോറിയുടെ സ്ഥാനം ഏറെക്കുറെ കൃത്യമായി തിരിച്ചറിഞ്ഞു. ഒഴുക്ക് ശക്തമായതിനാൽ വലിയ ചങ്ങാടങ്ങൾ പുഴയ്ക്കു മധ്യത്തിൽ സ്ഥാപിച്ചശേഷം തിരച്ചിൽ നടത്താനാണ് ആലോചന. കൂടുതൽ സംവിധാനങ്ങൾ ഇന്നെത്തിക്കും. ലോറിയിൽ മനുഷ്യസാന്നിധ്യം നിർണയിക്കാൻ ഇന്നലെ നടത്തിയ തെർമൽ സ്കാനിങ്ങിലും കഴിഞ്ഞില്ല. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്‍റെ സംഘം ഇവിടെ പരിശോധന തുടരുന്നുണ്ട്. അർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കുന്നിടിഞ്ഞു ദേശീയപാതയിലേക്കു വീണ 20,000 ടൺ മണ്ണ് ഇതുവരെ നീക്കി.  

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in