Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ (80) അന്തരിച്ചു

യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ (80) അന്തരിച്ചു
ഐക്യരാഷ്ട്ര സഭ മുന്‍ സെക്രട്ടറി ജനല്‍ കോഫി അന്നന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വിറ്റ്സര്‍ലന്‍ഡിലായിരുന്നു അന്ത്യം. 1997 മുതല്‍ 2006 വരെയുള്ള കാലയളവില്‍ കോഫി അന്നന്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി സേവനം അനുഷ്ഠിച്ചു. നൊബേല്‍ പുരസ്കാര ജേതാവാണ്.  2001ല്‍ യു.എന്‍ സെക്രട്ടറി ജനറലായിരിക്കുമ്പോഴാണ് നോബേല്‍ പുരസ്കാരം ലഭിച്ചത്. 1938ല്‍ ഘാനയിലെ കുമാസിയിലായിരുന്നു കോഫി അന്നന്‍റെ ജനനം. യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരനാണ് കോഫി അന്നന്‍. എയ്ഡ്സിന് എതിരായ പ്രവര്‍ത്തനങ്ങളില്‍‌ മുന്നണിപ്പോരാളിയായി. സിറിയയിലെ റോഹിംഗ്യന്‍ അഭയാര്‍ഥി പ്രശ്നത്തിലായിരുന്നു അദ്ദേഹം അവസാനമായി ഇടപെട്ടത്. വിവാഹിതനായ അദ്ദേഹത്തിന് മൂന്ന് മക്കളുണ്ട്.

Related articles

See all
World

എത്യോപ്യയില്‍ വിമാനം 157പേരുമായി തകര്‍ന്നുവീണു

World

ബിജെപി തെരഞ്ഞെടുപ്പിന് മുമ്പ് വർഗീയ കലാപം സൃഷ്ടിക്കുമെന്ന് ഇന്‍റലിജൻസ് മുന്നറിയിപ്പ്

World

ലളിത ജീവിതം നയിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ

World

'ശതകോടീശ്വര ഫ്രാക്ഷൻ' വിപുലമാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

Save your stories

Sign in