Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു; അനുശോചിച്ച്‌ രാഹുല്‍ ഗാന്ധി, 'ഇന്ത്യന്‍ സിനിമയ്ക്ക് ദുഃഖകരമായ ആഴ്ച'

ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു; അനുശോചിച്ച്‌ രാഹുല്‍ ഗാന്ധി, 'ഇന്ത്യന്‍ സിനിമയ്ക്ക് ദുഃഖകരമായ ആഴ്ച'
മുംബൈ: ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു. മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1973 ല്‍ പുറത്തിറങ്ങിയ 'ബോബി' എന്ന ചിത്രത്തിലൂടെയാണ് ഋഷി കപൂര്‍ ബോളിവുഡിന്‍റെ പ്രിയതാരമായി മാറിയത്. രാജ് കപൂറിന്‍റെ  രണ്ടാമത്തെ മകനായ ഋഷി കപൂര്‍ ബാലതാരമായി ശ്രീ420, മേരാ നാം ജോക്കര്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  മേരാ നാം ജോക്കറില്‍ ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. നടന്‍ രണ്‍ബീര്‍ കപൂര്‍ മകനാണ്. ബോബി, ഹം കിസീ സെ കം നഹി, അമര്‍ അക്ബര്‍ ആന്‍റണി,എന്നിവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. ഋഷി കപൂറിന്‍റെ വിയോഗത്തില്‍ രാഹുല്‍ ഗാന്ധി അനുശോചിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് ദുഖകരമായ ആഴ്ചയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം തന്‍റെ അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

'രണബാലി' റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ട...

Popular News

'ഡൈ ചെയ്ത് മടുത്തു, ഇതാണ് ഒറിജിനൽ ലുക്ക് , ആമിർ ഖാന്റെ പുതിയ ലുക്കിൽ അമ്പരന്ന് ആരാധകർ

Popular News

കത്രീനയ്ക്ക് പിന്തുണ; ബോഡി ഷെയ്മിങ്ങിനും പാപ്പരാസി സംസ്കാരത്തിനുമെതിരെ വേദിയിൽ ടി-ഷർട്ട് അ...

Popular News

വിജയ് ഫ്ലാഗ് ഓഫ്, അജിത് ട്രാക്കിൽ; സിൽവർസ്റ്റോണിൽ താരപ്പൊലിമയോടെ ലെ മാൻസ് കപ്പ്

Save your stories

Sign in