Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രതിപക്ഷ നേതാവ് കട്ടിപ്പാറ കരിഞ്ചോലയിൽ; ദുരിതാശ്വാസ ക്യാമ്പില്‍ ഉള്ളവർക്ക് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു

പ്രതിപക്ഷ നേതാവ് കട്ടിപ്പാറ കരിഞ്ചോലയിൽ; ദുരിതാശ്വാസ ക്യാമ്പില്‍ ഉള്ളവർക്ക് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു
കോഴിക്കോട് ഉരുൾപൊട്ടലുണ്ടായ കട്ടിപ്പാറ കരിഞ്ചോലയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ 10 മണിയോടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്യത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ കട്ടിപ്പാറയിലെ ഉരുൾപൊട്ടൽ മേഖലയിൽ എത്തിയത്. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ നടത്തുന്ന രക്ഷാപ്രവർത്തനം സംഘം സന്ദർശിച്ചു. സമീപവാസികളോട് ദുരന്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി. ദുരിതാശ്വാസ ക്യാംപിലുള്ളവർക്ക് കൂടുതൽ പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തം നടന്ന് 12 മണിക്കൂർ പിന്നിട്ട ശേഷമാണ് ദേശീയ ദുരന്ത നിവാരണ സേനയെത്തിയത്. ഇത് ഗുരുതരമായ വീഴ്ചയാണെന്നും ചെന്നിത്തല ആരോപിച്ചു. ഉരുൾ നടന്ന പ്രദേശത്തിനു സമീപത്തായി നിർമ്മിച്ച ജലസംഭരണിയെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related articles

See all
Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

ശബരിമല തീര്‍ഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആര്‍ടിസി; മണ്ഡലകാലത്ത് 461 ബസുകള്‍,...

Popular News

സംസ്ഥാനത്ത് തുലാവര്‍ഷം എത്തി; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് താല്‍ക്കാലികമായി പിരിയും; സുപ്രധാന ബില്ലുകള...

Save your stories

Sign in