Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

പാകിസ്ഥാനിൽ വോട്ടെടുപ്പിനിടെ പരക്കെ അക്രമം; ക്വറ്റയില്‍ സ്ഫോടനത്തില്‍ 25 മരണം

പാകിസ്ഥാനിൽ വോട്ടെടുപ്പിനിടെ പരക്കെ അക്രമം; ക്വറ്റയില്‍ സ്ഫോടനത്തില്‍ 25 മരണം
പാകിസ്ഥാനിൽ കനത്ത സുരക്ഷ വലയത്തിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെ പരക്കെ അക്രമം അരങ്ങേറുന്നതായി റിപ്പോർട്ട്. ബലൂചിസ്ഥാനിലെ ക്വറ്റയിൽ വൻ സ്‌ഫോടനം. 25 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പാകിസ്ഥാൻ നാഷണൽ അസംബ്ലിയിലേക്കും നാല് പ്രവിശ്യാ അസംബ്ലികളിലേക്കുമുള്ള പൊതുതെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. പാകിസ്ഥാനിൽ ഇത് രണ്ടാം തവണയാണ് ഒരു പട്ടാള അട്ടിമറിയില്ലാതെ സർക്കാർ കാലാവധി പൂർത്തിയാക്കി തെരഞ്ഞെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷാ ഭീഷണിയ്ക്കിടയിലാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. കറാച്ചിയിലെ ലർക്കാന മേഖലയിലെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ ക്യാമ്പിന് നേരെ ബോംബേറുണ്ടായി. മിർപൂർക്കാസ് ജില്ലയിലെ പോളിംഗ് ബൂത്തുകൾക്ക് നേരെയും ബോംബേറുണ്ടായി. ഇവിടെ നിരവധിപ്പേർക്ക് പരിക്കേറ്റതായി ആണ് റിപ്പോർട്ടുപകൾ. പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം നിരവധി അക്രമസംഭവങ്ങളാണ് ഭീകരർ നടത്തിയത്. രാജ്യത്തെ 85,000 പോളിംഗ് ബൂത്തുകളുടെ സുരക്ഷ ഉറപ്പാക്കുനന്തിന് 3,71, 388 സൈനികരെയാണ് നിയോഗിച്ചിട്ടുള്ളത്. പാകിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായാണ് വോട്ടെടുപ്പിനായി ഇത്രയും വലിയ സൈനിക വിന്യാസം ഏർപ്പെടുത്തുന്നത്.

Related articles

See all
World

എത്യോപ്യയില്‍ വിമാനം 157പേരുമായി തകര്‍ന്നുവീണു

World

ബിജെപി തെരഞ്ഞെടുപ്പിന് മുമ്പ് വർഗീയ കലാപം സൃഷ്ടിക്കുമെന്ന് ഇന്‍റലിജൻസ് മുന്നറിയിപ്പ്

World

ലളിത ജീവിതം നയിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ

World

'ശതകോടീശ്വര ഫ്രാക്ഷൻ' വിപുലമാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

Save your stories

Sign in