Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

കുടിയേറ്റനയത്തില്‍ സമഗ്ര മാറ്റങ്ങള്‍ വേണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചസ്

കുടിയേറ്റനയത്തില്‍ സമഗ്ര മാറ്റങ്ങള്‍ വേണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചസ്
ആഫ്രിക്കൻ രാഷ്ട്രങ്ങളുമായുള്ള അസമത്വം കുറയ്ക്കാൻ യൂറോപ്യൻ യൂണിയൻ ഇടപെടണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചസ്. ഇത് അനിയന്ത്രിതമായ കുടിയേറ്റം കുറയ്ക്കാൻ ഉപകരിക്കുമെന്നും സാഞ്ചസ് പറഞ്ഞു. ജർമൻ ചാൻസലർ ആംഗല മെർക്കലുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് സ്പാനിഷ് പ്രധാനമന്ത്രി തന്‍റെ നിലപാട് വ്യക്തമാക്കിയത്. കുടിയേറ്റ നയത്തിൽ സമഗ്രമായ മാറ്റങ്ങൾ ആവശ്യമാണ്. സ്പെയിൻ വഴി ജർമനിയിലേക്കുള്ള കുടിയേറ്റം തടയാൻ സ്പെയിൻ പ്രതിജ്ഞാബദ്ധമാണെന്നും സാഞ്ചസ് വ്യക്തമാക്കി. മെഡിറ്ററേനിയൻ കടൽ വഴിയുള്ള അനധികൃത കുടിയേറ്റം 2015നെ അപേക്ഷിച്ച് വളരെയധികം കുറഞ്ഞിട്ടുണ്ട്. രണ്ട് ദിവസത്തെ സ്പെയിൻ സന്ദർശനത്തിനാണ് ജർമൻ ചാൻസലർ ആംഗല മെർക്കൽ സ്പെയിനിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നങ്ങളും, യൂറോപ്യൻ അജൻഡയും സന്ദർശനത്തിൽ ചർച്ചയാകും.

Related articles

See all
World

നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിനൊന്നും ഫലപ്രദമല്ല ; കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണ...

World

കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

World

കൊവിഡ്: ലോകത്ത് മരണം 1,80,000 കവിഞ്ഞു; ഇന്ത്യയില്‍ 652 മരണം

World

കൊവിഡ് -19 : ലോകത്താകെ മരണസംഖ്യ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ 22.5 ലക്ഷം

Save your stories

Sign in