Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മിനി കൂപ്പറില്‍ ഫൈസല്‍, 'ജയ് ശ്രീറാം' ഫ്ലക്സ് ഉയര്‍ത്തി ബിജെപി ; ജനാധിപത്യത്തിന്‍റെ ദുര്യോഗമെന്ന് വി.ടി ബല്‍റാം

മിനി കൂപ്പറില്‍ ഫൈസല്‍, 'ജയ് ശ്രീറാം' ഫ്ലക്സ് ഉയര്‍ത്തി ബിജെപി ; ജനാധിപത്യത്തിന്‍റെ ദുര്യോഗമെന്ന് വി.ടി ബല്‍റാം
തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പാലക്കാട് നഗരസഭ കെട്ടിടത്തിനു മുകളില്‍ 'ജയ് ശ്രീറാം' ഫ്ലക്സ് ഉയര്‍ത്തിയ ബിജെപി നടപടിക്കെതിരെ വി.ടി ബല്‍റാം എംഎല്‍എ. ഇങ്ങനേയും ചിലത് കാണേണ്ടി വരുന്നു എന്നതാണ് ജനാധിപത്യത്തിന്‍റെ ദുര്യോഗം എന്ന് ചിത്രം പങ്കുവെച്ച് വി.ടി ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു. https://www.facebook.com/vtbalram/posts/10158175916279139 തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് നഗരസഭ കെട്ടിടത്തിനു മുകളില്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ കൂറ്റൻ ബാനർ ഉയർത്തി ബിജെപി ആഹ്ലാദപ്രകടനം നടത്തിയത്. കെട്ടിടത്തിന്‍റെ ഒരുവശത്ത് ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനറും മറ്റൊരുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങൾ അടങ്ങിയ ബാനറുമാണ് ബിജെപി പ്രവർത്തകർ ഉയർത്തിയത്. ബിജെപി നടപടിക്കെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. ഭരണഘടനം സ്ഥാപനത്തിനു മുകളില്‍ ഫ്ലക്സ് ഉയർത്തിയ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മിനി കൂപ്പര്‍ കാറിലെ കാരാട്ട് ഫൈസലിന്റെ ആഹ്ലാദപ്രകടനത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി. ജനാധിപത്യത്തിന്റെ അപചയമാണ് സ്വതന്ത്രനായി മൽസരിച്ച് വിജയിച്ച ശേഷം കാരാട്ട് ഫൈസൽ നടത്തിയ കൂപ്പർ പ്രകടനമെന്ന് അദ്ദേഹം വിമർശിച്ചു.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Popular News

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം: മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേ...

Popular News

'മധുസൂദനന്റെ പ്രസംഗം കേട്ടിട്ടില്ല': കൊലവിളി പ്രസംഗത്തില്‍ ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ്

Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Save your stories

Sign in