Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'സാക്ഷിയെ കണ്ടു സംസാരിച്ചു'; അടൂർ പ്രകാശ് എം.പിയുടെ ആരോപണം ശരിവെച്ച് എ.എ.റഹീമിന്‍റെ പ്രതികരണം

'സാക്ഷിയെ കണ്ടു സംസാരിച്ചു'; അടൂർ പ്രകാശ് എം.പിയുടെ ആരോപണം ശരിവെച്ച് എ.എ.റഹീമിന്‍റെ പ്രതികരണം
  തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകത്തിലെ സാക്ഷിയെ കണ്ട് സംസാരിച്ചെന്ന്  ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം. അര്‍ധരാത്രി പൊലീസ് സ്റ്റേഷനിലെത്തിയ റഹീം പൊലീസ് ചോദ്യം ചെയ്തിരുന്നയാളെ വിളിച്ചിറക്കി അരമണിക്കൂര്‍ സംസാരിച്ചുവെന്ന് അടൂര്‍ പ്രകാശ് എം.പി നേരത്തെ പറഞ്ഞിരുന്നു.  പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് ഇക്കാര്യം സമ്മതിച്ച് റഹീം രംഗത്തെത്തിയത്. അതേസമയം വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ സിബിഐ അന്വേഷണം വേണമെന്നും അടൂര്‍ പ്രകാശ് എംപി ആവശ്യപ്പെട്ടു. തിരുവനന്തപുരം റൂറല്‍ എസ്പിയ്ക്ക് രാഷ്ട്രീയചായ്‍വുണ്ട്. സിപിഎമ്മിനുവേണ്ടി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ ഭരിക്കുന്നത് റൂറല്‍ എസ്പിയാണ്. തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുകയാണ്. സിപിഎമ്മിനുവേണ്ടി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ ഭരിക്കുന്നത് റൂറല്‍ എസ്പിയാണെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Popular News

നാളെ സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; മുഖ്യമന്ത്രി ഉദ്ഘാടനം...

Save your stories

Sign in