Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ദേശീയ വിദ്യാഭ്യാസനയം 2020 : ഭരണഘടനാ മൂല്യങ്ങളായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവയെ മനപൂർവമായി ഒഴിവാക്കിയെന്ന് യു ഡി എഫ് സമിതി റിപ്പോര്‍ട്ട്

ദേശീയ വിദ്യാഭ്യാസനയം 2020 : ഭരണഘടനാ മൂല്യങ്ങളായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവയെ മനപൂർവമായി ഒഴിവാക്കിയെന്ന് യു ഡി എഫ് സമിതി റിപ്പോര്‍ട്ട്
എന്‍.ഡി.എ. സര്‍ക്കാരിന്‍റെ ദേശീയ വിദ്യാഭ്യാസനയം 2020 സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ പഠിച്ച സമിതിയുടെ റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.  വി.ഡി. സതീശന്‍ എം.എല്‍.എ,  സിഎംപി നേതാവ് സി.പി ജോൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ ലക്ഷ്യങ്ങളിൽ നിന്ന് ഭരണഘടനാ മൂല്യങ്ങളായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവയെ മനപൂർവമായി ഒഴിവാക്കുന്നു എന്നാണ് യു ഡി എഫ് സമിതിയുടെ കണ്ടെത്തൽ. വിദ്യാഭ്യാസത്തെ കമ്പോളവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റിപ്പോർട്ട് പ്രകാശനം ചെയ്യവേ ആരോപിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തെപ്പറ്റി സംസ്ഥാനങ്ങളുമായി കേന്ദ്രം കൂടിയാലോചന നടത്തണമെന്നും പാർലമെൻറിലെ ഇരുസഭകളിലും വിഷം ചർച്ച ചെയ്യണം സമിതി ആവശ്യപ്പെട്ടു. യുഡിഎഫ് സംസ്ഥാന സമിതി യോഗം ചേർന്നാണു ദേശീയ വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കാൻ വി.ഡി സതീശൻ എംഎൽഎ കൺവീനറായ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. എം ഉമ്മർ എംഎൽഎ, സി.പി ജോൺ, ജി. ദേവരാജൻ, മോൻസ് ജോസഫ് എംഎൽഎ, ബാബു ദിവാകരൻ തുടങ്ങിയവരാണ് സമിതി അംഗങ്ങൾ.

Related articles

See all
Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Save your stories

Sign in