Logo
Sat, Jun 13, 2026 • 04:45 AM
LIVE TV
Watch

No business videos available

No Middle East videos available

തൃശ്ശൂരിൽ നടുക്കം: വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ മരണം ഒൻപതായി; ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിൽ; പലരുടെയും നില ഗുരുതരം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 21, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

തൃശ്ശൂരിൽ നടുക്കം: വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ മരണം ഒൻപതായി; ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിൽ; പലരുടെയും നില ഗുരുതരം

തൃശ്ശൂർ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ മരണസംഖ്യ ഒൻപതായി ഉയർന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. തൃശ്ശൂർ പൂരത്തിനായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ പടക്കങ്ങൾ തയ്യാറാക്കിയിരുന്ന അഞ്ച് താൽക്കാലിക പുരകൾക്കും തീപിടിക്കുകയും പൂർണ്ണമായും തകരുകയുമായിരുന്നു. പരിക്കേറ്റ പത്തോളം പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.

അതീവ ഭയാനകമായ ദൃശ്യങ്ങൾക്കാണ് മുണ്ടത്തിക്കോട് സാക്ഷ്യം വഹിക്കുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ തൊഴിലാളികളുടെ ശരീരഭാഗങ്ങൾ സമീപത്തെ പാടശേഖരങ്ങളിലേക്ക് ചിതറിത്തെറിച്ച നിലയിൽ കണ്ടെത്തി. അപകടസമയത്ത് എത്ര തൊഴിലാളികൾ അവിടെ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ വ്യക്തത വന്നിട്ടില്ല. സ്ഫോടനം നടന്ന അഞ്ച് പുരകളിലും ഒരേസമയം തീ പടർന്നത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.

പ്രദേശത്ത് ഇപ്പോഴും ചെറിയ സ്ഫോടനങ്ങൾ തുടരുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പുകപടലങ്ങൾ നിറഞ്ഞതും പൊട്ടിത്തെറിക്കാത്ത സ്ഫോടകവസ്തുക്കളുടെ സാന്നിധ്യവും കാരണം അഗ്നിശമന സേനയ്ക്കും പോലീസിനും പ്രദേശത്തേക്ക് പൂർണ്ണമായി കടന്നുചെല്ലാൻ സാധിച്ചിട്ടില്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാണാതായവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10