Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തൃശൂർ കുതിരാനിൽ വാഹനാപകടം; മൂന്ന് മരണം

തൃശൂർ കുതിരാനിൽ വാഹനാപകടം; മൂന്ന്  മരണം
തൃശൂർ കുതിരാനിൽ വൻ വാഹനാപകടം. മൂന്ന് പേർ മരിച്ചു. പാലക്കാട് സ്വദേശികളായ വിജേഷ്, നിഖിൽ, ശോഭൻ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ചരക്ക് ലോറി അഞ്ച് വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തൃശൂർ- പാലക്കാട് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. രാവിലെ 6.45 നായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്ന് കൊച്ചിയിലേക്ക് ചരക്കുമായി വരികയായിരുന്ന ലോറിക്ക് കുതിരാൻ ഇറക്കത്ത് ബ്രേക്ക് നഷ്ടമായി. തുടർന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു സ്കൂട്ടറിലേക്കും രണ്ട് കാറുകളിലേക്കും ലോറി പാഞ്ഞു കയറി. രണ്ട് മിനി വാനുകളെയും ഇടിച്ചിട്ടു. രണ്ട് സ്കൂട്ടർ യാത്രികർ തത്ക്ഷണം മരിച്ചു. കാറിൽ കുടുങ്ങിയ ആളെ ഏറെ നേരം പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇയാൾ പിന്നീട് മരിച്ചു. മറ്റൊരു കാറിലുണ്ടായിരുന്ന ആളുടെ നില ഗുരുതരമാണ്. ലോറി ഡ്രൈവർക്കും ക്ലീനർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് തൃശൂർ- പാലക്കാട് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ദേശീയ പാതയിലെ കുതിരാൻ ഭാഗത്ത് അപകടങ്ങൾ പതിവാണ്. റോഡിന്റെ ശോചനീയാവസ്ഥയും വില്ലൻ വളവുകളും ഈ ഭാഗത്തെ യാത്ര ദുഷ്കരമാക്കുന്നു. ശാശ്വത പരിഹാരം എന്ന നിലയിൽ പണി തുടങ്ങിയ കുതിരാൻ ഇരട്ട തുരങ്കങ്ങൾ ഗതാഗതത്തിനായി തുറന്നിട്ടുമില്ല.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Popular News

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം: മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേ...

Popular News

'മധുസൂദനന്റെ പ്രസംഗം കേട്ടിട്ടില്ല': കൊലവിളി പ്രസംഗത്തില്‍ ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ്

Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വ...

Save your stories

Sign in