Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബജറ്റ് ദിനത്തില്‍ പതിവ് തെറ്റിക്കാതെ തോമസ് ഐസക്

ബജറ്റ് ദിനത്തില്‍ പതിവ് തെറ്റിക്കാതെ തോമസ് ഐസക്
സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്ന പ്രതീക്ഷ പങ്കു വെച്ച് കൊണ്ടാണ് ബജറ്റ് അവതരണത്തിനായി തോമസ് ഐസക് ഔദ്യോഗിക വസതിയിൽ നിന്ന് നിയമസഭയിലേക്ക് പുറപ്പെട്ടത്. അമ്മയ്ക്കൊപ്പം പ്രഭാത ഭക്ഷണം എന്ന പതിവ് ഇത്തവണയും അദ്ദേഹം തെറ്റിച്ചില്ല. എഴുത്തുകാരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും വാക്കുകൾ ഉദ്ധരിക്കുന്ന പതിവിനൊപ്പം പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിമർശനവും ഇത്തവണ ബജറ്റിൽ ഇടം പിടിച്ചു. ധനമന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് രാവിലെ തന്നെ തിരക്കലമർന്നു. മാധ്യമ പ്രവർത്തകരുടെ വലിയ സംഘത്തിനൊപ്പം ബജറ്റ് അവതരണത്തിന് മുമ്പ് ധനമന്ത്രിക്ക് ആശംസ അർപ്പിക്കാൻ എത്തിയവരും നിരവധി. എല്ലാവർക്കും ഹൃദ്യമായ വരവേൽപ്പ്. ഇതിനിടയിൽ സർക്കാർ പ്രസ്സിൽ നിന്ന് എത്തിച്ച ബജറ്റിന്‍റെ അച്ചടിച്ച കോപ്പി ഒന്ന് കൂടി പരിശോധിച്ചു. പിന്നാലെ ചുരുക്കം വാക്കുകളിൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരണം. അമ്മക്കൊപ്പം പ്രഭാത ഭക്ഷണമെന്ന പതിവും ഇത്തവണയും തെറ്റിച്ചില്ല. 8.15 ഓടെ വസതിയിൽ നിന്ന് ബജറ്റ് അവതരണത്തിനായി ധനമന്ത്രി സഭയിലേക്ക് തിരിച്ചു. സഭയിലെത്തിയ ധനമന്ത്രിയെ ഭരണ പ്രതിക്ഷാംഗങ്ങൾ ഒരു പോലെ വരവേറ്റു. കൃത്യം ഒൻപത് മണിക്ക് ഐസക് തന്‍റെ ബജറ്റ് പുസ്തകം തുറന്നു. പിന്നെ കവിതാ ശകലങ്ങളോടെ തുടക്കം.

Related articles

See all
Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Save your stories

Sign in