Logo
Sat, Jun 13, 2026 • 05:08 AM
LIVE TV
Watch

No business videos available

No Middle East videos available

ആർഎസ്എസ് പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ്: 10 സി‌പി‌എം പ്രവർത്തകർക്ക് 25 വർഷം തടവ്; പഞ്ചായത്തംഗം അയോഗ്യനാകും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 18, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

ആർഎസ്എസ് പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ്: 10 സി‌പി‌എം പ്രവർത്തകർക്ക് 25 വർഷം തടവ്; പഞ്ചായത്തംഗം അയോഗ്യനാകും

കണ്ണൂർ തിമിരിയിൽ ആർഎസ്എസ് പ്രവർത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പത്ത് പ്രതികൾക്ക് 25 വർഷം തടവും 2,60,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ശിക്ഷിക്കപ്പെട്ടവരിൽ സി‌പി‌എം പഞ്ചായത്തംഗമായ പി.വി. ബാബുരാജും ഉൾപ്പെടുന്നു. വിധി വന്നതോടെ ബാബുരാജ് പഞ്ചായത്തംഗം സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടും.

രണ്ടാം പ്രതിയായ തെക്കിനിയിൽ ടി.വി. ബിനു (ഉടുമ്പ് ബിനു) വിവിധ വകുപ്പുകളിലായി 25 വർഷം തടവ് അനുഭവിക്കണം. മറ്റ് ഒൻപത് പ്രതികൾക്ക് ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പത്ത് വർഷം തടവ് അനുഭവിക്കേണ്ടി വരും. എം.കെ. പ്രദീപ് കുമാർ, പി.പി. സത്യൻ, പി.വി. ബാബുരാജ്, ഇ.വി. വിനോദ് കുമാർ, പാലേരി വിജയൻ, കെ.പി. സുരേഷ്, ടോബി, ജനാർദനൻ, ശിവപ്രകാശ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികൾ.

2011 നവംബർ 27-നാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. തിമിരിയിൽ ആർഎസ്എസ് പ്രവർത്തകർക്ക് നേരെ ബോംബെറിയുകയും മാരകായുധങ്ങളുമായി അക്രമിസംഘം വധിക്കാൻ ശ്രമിക്കുകയുമായിരുന്നു. നീണ്ട വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചിരിക്കുന്നത്. പിഴത്തുക കെട്ടിവെക്കാത്ത പക്ഷം പ്രതികൾ അധിക തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10