Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ഷെയ്ൻ വിവാദം ഒത്തുതീർപ്പിലേക്ക്; വെയിൽ, കുർബാനി സിനിമകളുടെ നിർമാതാക്കൾക്ക് ഷെയ്ൻ നഷ്ട പരിഹാരം നൽകും

ഷെയ്ൻ വിവാദം ഒത്തുതീർപ്പിലേക്ക്; വെയിൽ, കുർബാനി സിനിമകളുടെ നിർമാതാക്കൾക്ക് ഷെയ്ൻ നഷ്ട പരിഹാരം നൽകും
ഷെയ്ൻ വിവാദം ഒത്തുതീർപ്പിലേക്ക്. കൊച്ചിയിൽ ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിലാണ് വിഷയം പരിഹരിക്കുന്നതിനായി തീരുമാനമായത്. വെയിൽ, കുർബാനി സിനിമകളുടെ നിർമാതാക്കൾക്ക് ഷെയ്ൻ നഷ്ട പരിഹാരം നൽകും. വിഷയത്തിൽ അമ്മ ഭാരവാഹികൾ നിർമ്മാതാക്കളുമായി ഉടൻ ചർച്ച നടത്തും. അമ്മ പ്രസിഡന്‍റ് മോഹൻലാലിന്‍റെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ ചേർന്ന എക്സിക്യുട്ടീവ് യോഗത്തിലാണ് നടൻ ഷെയിൽ നിഗവും നിർമ്മാതാക്കയുമായി നിലനിൽക്കുന്ന പ്രശ്നം രമ്യമായി പരിഹരിക്കാൻ ധാരണയായത്. വെയിൽ കുർബാനി സിനിമകളുടെ നിർമാതാക്കൾക്ക് ഷെയ്ൻ നഷ്ട പരിഹാരം നൽകുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി രണ്ടു ദിവസത്തിനകം നിർമാതാക്കളുമായി ചർച്ച നടത്തും. തുകയുടെ കാര്യത്തിൽ നിർമാതാക്കളുമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കാനും യോഗത്തിൽ ധാരണയായി. മുടങ്ങി കിടന്ന രണ്ടു സിനിമകളിലും ഷെയിൻ അഭിനയക്കും. രണ്ടു സിനിമയ്ക്കുമായി 32 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാനും അമ്മയുടെ യോഗത്തിൽ ധാരണയായി. ഷെയ്ൻ കാരണം മുടങ്ങിയ വെയിൽ, കുർബാനി സിനിമകളുടെ നിർമ്മാതാക്കൾക്ക് അമ്പത് ലക്ഷം വീതം, താരം നൽകണമെന്നതാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേരത്തെ നിലപാടെടുത്തിരുന്നത്.

Related articles

See all
Entertainment

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2- മഹാശക്തി' ട്രെയിലർ പുറത്ത്; ദീപാവലി റിലീസായി ചിത്രം നവംബർ...

Entertainment

കടുവയും കേന്ദ്രകഥാപാത്രം; വി.എഫ്.എക്സ് വിസ്മയമൊരുക്കാൻ ജയൻ വന്നേരിയുടെ 'ആരണ്യകാണ്ഡം' അഞ്ചു...

Popular News

ബിഗ് ബഡ്ജറ്റ് ചിത്രം 'ഹരിവരാസനം'; അജിത് വിനായക ഫിലിംസും പനോരമ സ്റ്റുഡിയോസും കൈകോർക്കുന്നു

Popular News

സന്ദീപ് പ്രദീപിന്റെ 'കോസ്മിക് സാംസണ്‍' നവംബര്‍ 27-ന് ആഗോള റിലീസായി തിയേറ്ററുകളിലേക്ക്

Save your stories

Sign in