Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്പീക്കറുടെ മറുപടി വിടവാങ്ങൽ പ്രസംഗം പോലെ ; ആരോപണം വസ്തുതകളുടെ അടിസ്ഥാനത്തില്‍ : രമേശ്‌ ചെന്നിത്തല

സ്പീക്കറുടെ മറുപടി വിടവാങ്ങൽ പ്രസംഗം പോലെ ; ആരോപണം വസ്തുതകളുടെ അടിസ്ഥാനത്തില്‍ : രമേശ്‌ ചെന്നിത്തല
  മലപ്പുറം : തന്‍റെ ആരോപണങ്ങൾക്കുള്ള സ്പീക്കറുടെ മറുപടി വിടവാങ്ങൽ പ്രസംഗം പോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് താന്‍ സ്പീക്കര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. കേരള നിയമസഭയുടെ മഹത്വത്തെ പറ്റിയാണ് സ്പീക്കര്‍ പറഞ്ഞത്. കേരള നിയമസഭയുടെ മഹത്വത്തെ കുറിച്ച് പറയുന്ന ആളുകള്‍ അവരുടെ പ്രവര്‍ത്തനം എങ്ങനെയാണ് ഇപ്പോള്‍ ജനങ്ങള്‍ വിലയിരുത്തുന്നത് എന്ന് മനസിലാക്കണം. സ്പീക്കറുടെ വാർത്താസമ്മേളനത്തിന് നാളെ വിശദമായി മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ കൊള്ളക്കെതിരെ ജനം പ്രതികരിക്കും. സ്വർണക്കള്ളക്കടത്തിൽ സർക്കാരിന്‍റെ മുഖം വികൃതമായി.  കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ഈ തെരഞ്ഞെടുപ്പോടെ ഇടതു മുന്നണിയുടെ തകർച്ച പൂർത്തിയാകും. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിന് നിയമനിർമ്മാണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.    

Related articles

See all
Popular News

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം: മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേ...

Popular News

'മധുസൂദനന്റെ പ്രസംഗം കേട്ടിട്ടില്ല': കൊലവിളി പ്രസംഗത്തില്‍ ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ്

Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Save your stories

Sign in